ആലപ്പുഴ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം ആരംഭിച്ചു എക്‌സൈസ്,പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കും

കഴിഞ്ഞ ദിവസമായിരുന്നു ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയില്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി.ആലപ്പുഴ സ്വദേശിയായ ഫിറോസ്‌, ചെന്നൈയില്‍ താമസമാക്കിയ തസ്ലീന സുല്‍ത്താന എന്നിവരാണ് പിടിയിലായത്‌.സിനിമാതാരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരോധിത ലഹരി നല്‍കാറുണ്ടെന്ന് പിടിയിലായ തസ്ലീന മൊഴിനല്‍കി.ഇപ്പോൾ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കും. പ്രതികളും 2 സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണ്.

ആവശ്യമെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് എക്‌സൈസ് നീക്കം.അതേസമയം പ്രതി നൽകിയ മൊഴി,നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും, ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്നാണ് . സിനിമ മേഖലയിലെ പ്രമുഖരുടെ പേരുകൾ തസ്ലീമ പറഞ്ഞെന്ന് എക്സൈസ് അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കൂടുതൽ നീക്കങ്ങൾക്ക് എക്സൈസ് ഒരുങ്ങുന്നത്.ഇപ്പോൾ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടിയിലായ തസ്ലീമയുടെ മൊഴിപുറത്ത് വന്നതിന് പിന്നാലെയാണ് ഈ നിർണായക നീക്കം എക്‌സൈസ് നടത്തുന്നത്.

അതേസമയം, പിടികൂടിയ രണ്ടുപേരും സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന്‌ ഹൈബ്രിഡ് കഞ്ചാവുമായി ഒരു വണ്ടി ആലപ്പുഴയിലേക്ക് വരുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. അതേസമയം കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.