
റോഡ് ക്രോസ് ചെയുമ്പോൾ മൊബൈലിൽ സംസാരിച്ചുനടക്കുന്നവർക്കെതിരെ പിഴ ഈടാക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി പറയുന്നു. റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വർധിച്ചു, കാൽനടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം നിലവാരമില്ലാത്ത ഡ്രൈവിംഗ് , കൂടാതെ കാൽനടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായ൦ ഗണേഷ് കുമാർ പറഞ്ഞു. പലരും മൊബൈലിലാണ് ശ്രദ്ധ നൽകുന്നത്, അതും ഇരുവശത്തും വാഹനങ്ങൾ വരുന്നുണ്ടോ എന്നുപോലും ശ്രെദ്ധിക്കാതെയാണ് ക്രോസ് ചെയ്യുന്നത് ഇതെല്ലാം അപകടം ഉണ്ടാകാൻ സാധ്യതയാണ്, അതുകൊണ്ടു റോഡ് ക്രോസ് ചെയുമ്പോൾ മൊബൈലിൽ സംസാരിച്ചുനടക്കുന്നവർക്കെതിരെ പിഴ ഈടാക്കണമെന്നും, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും മന്ത്രി പറഞ്ഞു.,











