സോണിയ ഗാന്ധി ആശുപത്രിയിൽ

സോണിയ ഗാന്ധിയുടെ  ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി  അധികൃതര്‍ അറിയിക്കുന്നത്

മുതിർന്ന കോൺഗ്രസ് നേതാവും ,രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയ ചികിത്സക്ക് എത്തിച്ചിരിക്കുന്നത്. ഇപ്പോൾ സോണിയ ഗാന്ധി ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ. സമീരൻ നൻഡിയുടെ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇപ്പോൾ സോണിയ ഗാന്ധിയുടെ  ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി  അധികൃതര്‍ അറിയിച്ചത് . നാളെ വൈകിട്ടോടെ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.