ഇത് ആപ്പൂപ്പനല്ല, കൊച്ചു പയ്യൻ; 30 വയസ് തോന്നിക്കുന്ന 60 വയസുകാരൻ

ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്ന് പലപ്പോഴും പറയാറുണ്ട്. ഇത് സത്യമാണെന്ന് തെളിയിക്കുകയാണ് സിംഗപ്പൂരിലെ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും മോഡലുമായ ചുവാൻഡോ ടാനെ.

ഈ കഴിഞ്ഞ മാർച്ച് 3-ന് 60 വയസ്സ് തികഞ്ഞ ടാൻ തന്റെ ജന്മദിനം ആഘോഷിച്ചത് ലോകശ്രദ്ധ ആകർഷിച്ചുകൊണ്ടാണ്.

ഓരോ സൂര്യോദയവും നമുക്ക് ലഭിക്കുന്ന അവകാശമാണ്, അല്ലാതെ ഉറപ്പുള്ള ഒന്നല്ല. സമയം മാത്രമാണ് യഥാർത്ഥ സമ്പത്തെന്ന് ഈ 60-ാം ജന്മദിനം എന്നെ ഓർമ്മിപ്പിക്കുന്നു,’ എന്ന് ടാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അറുപതാം വയസ്സിലും ഒരു മുപ്പതുകാരന്റെ ഉന്മേഷവും ഊർജവും നിലനിർത്തുന്ന ടാൻ സോഷ്യൽ മീഡിയയിൽ ശ്രദ്ദ നേടുന്നു.

ഡാന്റെ ലുക്ക് പോലും സൂപ്പർ ആണ്. ഈ പയ്യൻ ഏത് കോളേജിലാ എന്ന് ചോദിച്ചുപോകും ഡാന്റെ രൂപം കണ്ണട അത്രയ്ക്ക് യുവ കോമളനാണ്‌ 60കാരനായ അപ്പൂപ്പൻ ഡാൻ.