മംദാനിയുടെ അമ്മ; സംവിധായിക മീര നായിരും മാക്സ്‌വെല്ലിന്റെ വീട്ടിൽ പാർട്ടിക്ക് പോയി

ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയും പ്രശസ്ത ചലച്ചിത്ര സംവിധായികയുമായ മീര നായർ വിവാദ എപ്സ്റ്റീൻ ഫയലിൽ. 2009-ൽ പുറത്തിറങ്ങിയ “അമേലിയ” എന്ന ചിത്രത്തിന്റെ പ്രദർശനം ലൈംഗിക കുറ്റവാളി ഗിസ്ലെയ്ൻ മാക്സ്‌വെല്ലിന്റെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പ്രദർശിപ്പിച്ചെന്നും വെളിപ്പെടുത്തി.

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും ഉൾപ്പെടെ മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകൾ യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. 2009 ഒക്ടോബർ 21-ന് പബ്ലിഷിസ്റ്റ് പെഗ്ഗി സീഗൽ, ജെഫ്രി എപ്സ്റ്റീന് അയച്ച ഒരു ഇമെയിലും രേഖകളിൽ ഇടം നേടി.

മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ , ആമസോൺ സിഇഒ ജെഫ് ബെസോസ് എന്നിവരും പാർട്ടിയിൽ പങ്കെടുത്തു. നായരുടെ സിനിമയോട് അതിഥികൾ തണുത്ത രീതിയിലാണ് പ്രതികരിച്ചതെന്നും ഇ മെയിലിൽ പറയുന്നു. സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. പക്ഷേ സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടമായെന്നും റിപ്പോർട്ടിലുണ്ട്.