മോന്റെ പിറന്നാളിന് സ്വന്തം ഫോട്ടോ ഇട്ടു വൈറൽ ആക്കിയ നിങ്ങൾ ഒരു സൈക്കോ തന്ത തന്നെ! അടിപൊളി ലുക്കിൽ മമ്മൂട്ടി, നിരവധി കമെന്റുമായി ആരാധകരും 

മലയാള സിനിമയുടെ സ്വകര്യ അഹങ്കാരമായ മമ്മൂട്ടി സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുള്ള എല്ലാ ചിത്രങ്ങളും നല്ല അടിപൊളി ലുക്കിലാണ് പങ്കുവെക്കുന്നത്, ആ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യാറുണ്ട്, ഇപ്പോൾ അതുപോലൊരു ചിത്രം മമ്മൂട്ടി…

മലയാള സിനിമയുടെ സ്വകര്യ അഹങ്കാരമായ മമ്മൂട്ടി സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുള്ള എല്ലാ ചിത്രങ്ങളും നല്ല അടിപൊളി ലുക്കിലാണ് പങ്കുവെക്കുന്നത്, ആ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യാറുണ്ട്, ഇപ്പോൾ അതുപോലൊരു ചിത്രം മമ്മൂട്ടി പങ്കുവെച്ചിരിക്കുകയാണ്, അതും മകൻ ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്ന്. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് നിരവധി  ആരാധകരാണ് കമെന്റുമായി എത്തുന്നത്. ഈ ഒരു ചിത്രത്തിന് തന്നെ 5 ലക്ഷത്തിനടുത്തുള്ള ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ ഈ ചിത്രങ്ങൾ മമ്മൂട്ടി ഫാൻ പേജുകളും, ആരാധകരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ ഈ ഫോട്ടൊക്കെ നൽകിയ തലക്കെട്ട് ലോക പ്രകൃതി സംരക്ഷണ ദിനമെന്നാണ്. എന്നാൽ താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ഇപ്പോൾ ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ ആണ് ബഹുരസം.

മോന്റെ പിറന്നാൾ ദിനത്തിൽ സ്വന്തം ഫോട്ടോ ഇട്ടു വൈറൽ ആക്കി അവനു കിട്ടേണ്ട സ്ക്രീൻ സ്പേസ് മൊത്തമായി കൊണ്ട് പോകുന്ന ഒരു സൈക്കോ തന്ത ആണല്ലോ ഇയാൾ. ദുൽഖറിന് മെൻഷൻ ചെയ്യ്തു കൊണ്ട് നിങ്ങളുടെ ദുഃഖം ഞങ്ങൾ മനസിലാക്കുന്നുണ്ട് എന്നും ,വാപ്പച്ചി എനിക്ക് വയസ്സ് 40 ആയി എന്നും അതിനെ എന്ന മമ്മൂട്ടിയെ മെൻഷൻ ചെയ്യ്ത അങ്ങനെ ഒരുപാടു രസകരമായ കമെന്റുകൾ ആണ് ഈ ചിത്രത്തിന് എത്തുന്നത്.