ആ ചിത്രത്തിന് വേണ്ടി അദ്ദേഹം കഷ്ട്ടപെടുന്നത് കണ്ടു ഒരുപാടു ഫീൽ എന്റെ മനസിൽ ഉണ്ടായി, ഗോകുൽ സുരേഷ് 

ഗോകുൽ സുരേഷ് ഇപ്പോൾ അഭിനയിക്കുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ വിശേഷത്തെ കുറിച്ച് തുറന്നു പറയുകയാണ്, ചിത്രത്തിൽ നായകൻ ആയി എത്തിയ ദുൽഖർ ഒരുപാട് കഷ്ട്ടപാടുകൾ അനുഭവിച്ചിട്ടുണ്ടന്നാണ് ഗോകുൽ പറയുന്നത്, അദ്ദേഹത്തിനൊപ്പം തനിക്കും…

ഗോകുൽ സുരേഷ് ഇപ്പോൾ അഭിനയിക്കുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ വിശേഷത്തെ കുറിച്ച് തുറന്നു പറയുകയാണ്, ചിത്രത്തിൽ നായകൻ ആയി എത്തിയ ദുൽഖർ ഒരുപാട് കഷ്ട്ടപാടുകൾ അനുഭവിച്ചിട്ടുണ്ടന്നാണ് ഗോകുൽ പറയുന്നത്, അദ്ദേഹത്തിനൊപ്പം തനിക്കും അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അതുപോലെ ഈ ചിത്രത്തിന് വേണ്ടി തന്നോട് പറഞ്ഞ കാലളവിനേക്കാൾ കൂടുതൽ സമയം എടുത്തു എന്നും ഗോകുൽ പറയുന്നു.

ദുൽഖർ എന്ന് പറയുന്ന ആ മഹാനടൻ ‘കിംഗ് ഓഫ് കൊത്ത’ ക്ക് വേണ്ടി ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട്, ശരിക്കും അദ്ദേഹത്തിന്റെ ചിത്രത്തിലെ അഭിനയം കണ്ടു എന്റെ മനസിൽ വല്ലാത്ത ഫീൽ ഉണ്ടാകുകയും അദ്ദേഹത്തോടൊപ്പം അതെ ലെവലിൽ അഭിനയിക്കാനും സാധിച്ചു. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം എന്റെ ഒരു ഭാഗ്യമായാണ് കാണുന്നത് ഗോകുൽ സുരേഷ് പറയുന്നു.

അതുപ്പോലെ ഗോകുൽ തന്റെ ഇഷ്ട്ട നടനെ കുറിച്ചും പറയുന്നു, താൻ ഒരാളെ മാത്രം പറയുന്നത് ശരിയല്ല എല്ലാവരെയും ഇഷ്ട്ടമാണ് എങ്കിലും കുറച്ചും കൂടി ഇഷ്ട്ടം പൃഥ്വിരാജ് ചേട്ടനെ ആണ്, അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ തനിക്ക് വലിയ ഇഷ്ട്ടമാണ്. തന്റെ അച്ഛനെ കുറിച്ച് പറയുവാണെങ്കിൽ തെറ്റുകൾ ചെയ്യാതെ ഒരുപാടു വിമർശനം ലഭിക്കുന്ന ആളാണ്, അച്ഛനെ വിമർശനം  ചെയുന്നത് തനിക്ക് ഇഷ്ട്ടമുള്ള കാര്യമല്ല ഗോകുൽ സുരേഷ് ബിഹൈൻ വുഡ്‌സിന് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു.