ഗൺസ് ആൻഡ് ഗുലാബ്‌സിനു മികച്ച പ്രതികരണം; പെർഫെക്റ്റ് കാസ്റ്റിംഗ് എന്ന് പ്രേക്ഷകർ

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍…

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെ സിരീസ് കാണാം. ഓഗസ്റ്റ് പതിനെട്ടിന് സ്ട്രീം ചെയ്തു തുടങ്ങിയ സീരിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ മികച്ച വെബ് സീരീസ് എന്നാണു പ്രേക്ഷകരുടെ പ്രതികരണം. പോലീസും ഗ്യാങ്സ്റ്റെർസും ഒക്കെ കൂടി നർമത്തിൽ പൊതിഞ്ഞ ഒരു ലോകം തന്നെയാണ് ഗുൻസ് ആൻഡ് ഗുലാബ്‌സ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ദുൽഖർ സൽമാൻറെ ഒടിടി അരങ്ങേറ്റം എന്ന നിലയിൽ ആരാധകർ ഏറെ നാളേറെയായി അക്ഷമയോടെ കാത്തിരുന്ന വെബ് സീരീസ് ആണ് ഗൺസ് ആൻഡ് ഗുലാബ്‌സ്‌. ഒരു ‘വിചിത്രമായ കഥ’ എന്നാണ് സംവിധായകരായ രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ഈ വെബ് സീരീസിനെ വിശേഷിപ്പിക്കുന്നത്.ഇൻസ്‍പെക്ടർ അർജുൻ വർമ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. പഴയ ബോളിവുഡ് സിനിമകളിൽനിന്നുള്ള മോട്ടോർസൈക്കിൾ ചേസ് സീക്വൻസുകളും അ‌ൽപ്പം അ‌ധികം അതിശയോക്തി കലർന്ന ആക്ഷനും അനുകരിക്കുന്ന ഗൺസ് & ഗുലാബ്സ് മൂന്ന് സഹപാഠികളുടെ കണ്ണിലൂടെ ഒരു പ്രതികാര കഥയാണ് പറയുന്നത്. .അതേസമയം തന്നെ സീരിസിനായി രാജ് ആൻഡ് ഡികെ ഒരു പെർഫെക്റ്റ് ക്സ്റ്റിംഗ് ആണ് നടത്തിയിരിക്കുന്നതെന്നും അഭിപ്രായം ഉണ്ട്.  രാജ്‍കുമാര്‍ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന സിരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് ആന്‍ഡ് ഡികെയോടൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്.

സീതാ മേനോനും രാജ് ആന്‍ഡ് ഡികെയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഡി 2 ആര്‍ ഫിലിംസ് ആണ് നിര്‍മ്മാണം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ വലിയ പ്രേക്ഷകശ്രദ്ധ കിട്ടിയിരുന്നു. ദ ഫാമിലി മാൻ’ ‘ഫർസി’ എന്നീ ത്രില്ലർ വെബ്‌ സീരീസുകളിലൂടെ രാജും ഡികെയും ഏറെ പ്രശസ്തരാണ്. ബോളിവുഡില്‍ ദുല്‍ഖര്‍ അവസാനം അഭിനയിച്ച ചിത്രം കഴിഞ്ഞ വര്‍ഷമാണ് എത്തിയത്. ചുപ്പ് എന്ന് പേരിട്ടിരുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.  സണ്ണി ഡിയോള്‍ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്‍ ബല്‍കി ആയിരുന്നു ചിത്രത്തിന്‍റെ രചനയും സംവിധാനവും. ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു അത്. അതേസമയം അദ്ദേഹത്തിന്‍റെ അടുത്ത തിയറ്റര്‍ റിലീസ് മലയാളത്തിലാണ്. അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ കിംഗ് ഓഫ് കൊത്തയാണ് ചിത്രം. ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തും.