പ്രിയപ്പെട്ട മകനേ ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്….! എന്റെ ഗുരുവിനൊപ്പം നിന്നെ കാണുമ്പോള്‍ അഭിമാനം!!! മകനെ കുറിച്ച് ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയിലെ വൈറല്‍ പേരാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റേത്. ഗായിക അമൃത സുരേഷിനോടുള്ള പ്രണയം വെളിപ്പെടുത്തിയതോടെ നെറ്റിസണ്‍സ് ഇരുവര്‍ക്കും പിന്നാലെയാണ്. ഇരുവരും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുടെയെല്ലാം ചിത്രങ്ങള്‍ ഗോപിയും അമൃതയും പങ്കുവയ്ക്കാറുണ്ട്.

ഗായിക അഭയാ ഹിരണ്‍മയിയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതര്‍ അവസാനിപ്പിച്ചാണ് അമൃതയ്ക്കൊപ്പം ഉള്ള ജീവിതം ഗോപി സുന്ദര്‍ ആരംഭിച്ചത്. അതേസമയം ഗോപി സുന്ദര്‍ ആദ്യം വിവാഹം കഴിച്ചിരുന്നത് പ്രിയയെ ആണ്. അതില്‍ രണ്ട് ആണ്‍മക്കളും ഉണ്ട്. മാധവ് സുന്ദറും യാദവ് സുന്ദറും.

ഗോപി പ്രിയയൊത്തുള്ള ജീവിതം അവസാനിപ്പിച്ച് പുതുജീവിതം തേടിപ്പോയപ്പോഴും തന്റെ ഫേസ്ബുക്കില്‍ നിന്നും ഗോപിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടില്ല. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച് നേരത്തെ ഗോപി സുന്ദര്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. മക്കളുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഗോപി സുന്ദര്‍ പറയുന്നതിങ്ങനെ,

അച്ഛനെപ്പോലെ സംഗീതത്തിലാണ് മാധവിനും താത്പര്യം. അച്ഛന്റെ ഗുരുവായ സംഗീത സംവിധായകനായ ഔസേപ്പച്ചനൊപ്പമാണ് മാധവും കരിയര്‍ തുടങ്ങുന്നത്. ഔസേപ്പച്ചനൊപ്പമുള്ള മാധവിന്റെ ഫോട്ടോയാണ് ഗോപി പങ്കുവച്ചിരിക്കുന്നത്.

പ്രിയപ്പെട്ട മകനേ ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്… എന്റെ ഗുരുവിനൊപ്പം എന്റെ മകനെ കാണുമ്പോള്‍ അഭിമാനമാണ് തോന്നുന്നത്.. നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമര്‍പ്പണത്തിലൂടെ എന്നും നിലനിര്‍ത്തണമെന്ന് ഗോപി സുന്ദര്‍ കുറിച്ചു.

Anu B