കമന്റ് ബോക്സ് പൂട്ടി, ടാ​ഗ് ചെയ്തുമില്ല; ​ഗോപി സുന്ദറിന്റെ സുഹൃത്ത് ആര് എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ പങ്കുവെച്ച ചിത്രത്തിലെ സുഹൃത്തിനെ ആരാണെന്ന് ചോദ്യവുമായി ആരാധകർ. കമന്റ് ബോക്സ് ഓഫ് ചെയ്ത് ടാഗിങ്ങുമില്ലാതെയാണ് ​ഗോപി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കൂടെയുള്ളത് ആരാണെന്ന് പറഞ്ഞതുമില്ല. ഇതോടെയാണ് ആരാധകർ ചോദ്യങ്ങളുമായി…

സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ പങ്കുവെച്ച ചിത്രത്തിലെ സുഹൃത്തിനെ ആരാണെന്ന് ചോദ്യവുമായി ആരാധകർ. കമന്റ് ബോക്സ് ഓഫ് ചെയ്ത് ടാഗിങ്ങുമില്ലാതെയാണ് ​ഗോപി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കൂടെയുള്ളത് ആരാണെന്ന് പറഞ്ഞതുമില്ല. ഇതോടെയാണ് ആരാധകർ ചോദ്യങ്ങളുമായി എത്തിയത്. അടുത്തിടെ പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെ ​ഗോപി സുന്ദറിന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളാണ് നിറഞ്ഞത്. പുതിയ ചിത്രത്തിൽ പച്ച നിറത്തിലുള്ള ടി ഷർട്ട് ആണ് ഗോപി സുന്ദർ ധരിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രമാണ് സുഹൃത്ത് അണിഞ്ഞിരിക്കുന്നത്. വളർത്തുനായയെ കയ്യിലെടുത്ത് പിടിച്ചിട്ടുണ്ട് ഗോപി സുന്ദർ. ‘തങ്കപ്പൻ ലവ്’ എന്നാണ് നായക്കുട്ടിയെക്കുറിച്ച് ഗോപി അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സുഹൃത്തിനെ ചേർത്തു പിടിച്ച് മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാം ‘ഗ്രീനി ഡേ’ എന്നു കുറിച്ച് സ്റ്റോറിയാക്കിയിട്ടുമുണ്ട്. മോശം കമന്റുകൾ ഒഴിവാക്കാൻ ആണത്രേ ഇപ്പോൾ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ കമന്റ് ബോക്സും ടാഗിങ്ങും ഒഴിവാക്കിയതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.