രണ്ടുദിവസം മുമ്പായിരുന്നു സീരിയല്‍ നടി ഗൗരി കൃഷ്ണയുടെ വിവാഹം. സംവിധായകന്‍ മനോജാണ് ഗൗരിയെ വിവാഹം കഴിച്ചത്. തങ്ങളുടെ സൗഹൃദം പ്രണയവുമെല്ലാം ഗൗരി പങ്കുവച്ചിരുന്നു. ഇവരുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാഹ വീഡിയോ പുറത്തുവന്നതോടെ താരത്തിനെതിരെ വിമര്‍ശവും ഉയര്‍ന്നിരുന്നു.
ഗൗരി തീരെ താല്പര്യം ഇല്ലാത്തതു പോലെയാണ് വിവാഹ മണ്ഡപത്തില്‍ ഇരുന്നത് എന്നൊക്കെയായിരുന്നു കമന്റുകള്‍.
നേരത്തെ താരം വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം ഇമിറ്റേഷന്‍ ഗോള്‍ഡ് എടുത്തതിന്റെ വീഡിയോയും വൈറലായിരുന്നു. സ്വര്‍ണ്ണം വാങ്ങാതെ വിവാഹം കഴിച്ചതും ചിലര്‍ക്ക് പിടിച്ചിട്ടില്ല. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി.
ഞാന്‍ കാരണം അച്ഛനും അമ്മയും കഷ്ടപ്പെടരുത് എന്നെനിക്കുണ്ടായിരുന്നു.’ ‘അച്ഛന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അച്ഛന്റെ സേവിങ്സ്. അത് എന്റെ വിവാഹത്തിന് തീര്‍ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് അവരുടെ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടണം. ഞാന്‍ സ്വര്‍ണ്ണം വാങ്ങാത്തതിന് പലരും എന്നെ കുറ്റപ്പെടുത്തിയിരുന്നെന്നുംം താരം പറയുന്നു.
അച്ഛനും അമ്മയും അവരുടെ സന്തോഷത്തിന് എനിക്ക് സ്വര്‍ണം നല്‍കിയിരുന്നു. പക്ഷെ ഞാന്‍ അത് വാങ്ങിയില്ല. ഭര്‍ത്താവിനോടും ഞാന്‍ ചോദിച്ചിരുന്നു അദ്ദേഹത്തിനും താല്‍പര്യമില്ലായിരുന്നു. അച്ഛനും അമ്മയും ചേച്ചിയും എനിക്ക് തന്ന സ്വര്‍ണം അവിടെ വീട്ടില്‍ വെച്ചാണ് പോന്നത്. നാളെ അവര്‍ക്കൊരു ആവശ്യം വന്നാലോ ഉപകാരപ്പെടുമെന്നും താരം പറയുന്നു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…