സൂര്യയും, രജനികാന്തും പിന്മാറി! വിക്രമിലേക്കെത്തിയത് സൂപ്പർ താരങ്ങളെ മറികടന്ന്,ഗൗതം മേനോൻ

ചിയാൻ വിക്രമിന്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. നവംബർ 24 ന് ഇറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച കൌതുകകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ്ഗൗതം വാസുദേവ് മേനോൻ. ധ്രുവ നച്ചത്തിരത്തിൽ…

ചിയാൻ വിക്രമിന്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. നവംബർ 24 ന് ഇറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച കൌതുകകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ്ഗൗതം വാസുദേവ് മേനോൻ. ധ്രുവ നച്ചത്തിരത്തിൽ നായകനാവാൻ ആദ്യമായി സമീപിച്ചത് വിക്രത്തെയല്ലെന്നാണ് ഗൗതം മേനോൻ പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം മേനോൻ. വിക്രത്തെ സമീപിക്കുന്നതിന് മുൻപ് സൂര്യയേയും രജനികാന്തിനേയും സമീപിച്ചുവെന്ന് ഗൗതം പറയുന്നു. ‘രജനികാന്തിന് താൽപര്യമുള്ള പ്രോജക്റ്റ് ആയിരുന്നു ഇത് എന്നും     നായക കഥാപാത്രം രജനിയുടെ ഏജ് ഗ്രൂപ്പിന് ചേരുന്ന തരത്തിൽ തിരക്കഥയിൽ ചില്ലറ മിനുക്കുപണികളും നടത്തിയിരുന്നു എന്നും ഗായതാം വാസുദേവ് മേനോൻ പറഞ്ഞു.  എന്നാൽ മറ്റ് ചില കാരണങ്ങളാൽ രജനി പ്രോജക്റ്റിലേക്ക് എത്തിയില്ല. പകരം അദ്ദേഹം കബാലിയിൽ അഭിനയിക്കാനായി പോയി എന്നും ‘ ഗൗതം പറഞ്ഞു. ചിത്രത്തിനായി സൂര്യയെയും ഗൗതം വാസുദേവ മീനോൻ സമീപിച്ചിരുന്നു. എന്നാൽ ഒരു സ്‌പൈ ത്രില്ലർ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം കൺഫ്യൂഷനിൽ ആയിരുന്നു.

അതിനാൽത്തന്നെ ഗൗതം മേനോന് സൂര്യയും  കൈ കൊടുത്തുമില്ല. പിന്നീടാണ് വിക്രത്തിന്റെ അടുത്ത് കഥ പറയുന്നതെന്നും സൂര്യയോട് പറഞ്ഞ അതേ കഥ തന്നെയാണ് വിക്രത്തിനടുത്ത് പറഞ്ഞതെന്നും ഗൗതം കൂട്ടിച്ചേർത്തു. ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടൈയിലും ഗൗതം മേനോൻ ആദ്യം നായകനാക്കാൻ ആലോചിച്ചത് സൂര്യയെ ആയിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ തിരക്കഥയും തൃപ്തികരമാവാത്തതിനാൽ സൂര്യ സ്വീകരിച്ചില്ല. പകരമാണ് ധനുഷ് എത്തിയത്.  സംവിധായകനായും ഇപ്പോള്‍ നടനായും തമിഴ് സിനിമയില്‍ സ്വന്തം സാന്നിധ്യം അടയാളപ്പെടുത്തിയ ആളാണ് ഗൗതം വസുദേവ് മേനോന്‍. സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും നിരവധി ആരാധകരുണ്ടെങ്കിലും ഒരു കാര്യത്തില്‍ അദ്ദേഹം പലപ്പോഴും ട്രോള്‍ നേരിടാറുണ്ട്. പ്രോജക്റ്റുകള്‍ അടിക്കടി പ്രഖ്യാപിക്കുന്നതിലും അവ പുറത്തെത്താന്‍ കാലതാമസം നേരിടുന്നതിലുമാണ് അത്. ഗൗതം മേനോന്‍ ചിത്രങ്ങളില്‍ റിലീസിന് ഏറ്റവും കാലതാമസം നേരിട്ട ചിത്രമാണ് വിക്രം നായകനാവുന്ന ധ്രുവ നച്ചത്തിരം. സാമ്പത്തിക ബാധ്യതകൾ മൂലമാണെന്ന് സിനിമ വൈകിയതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയതെന്നാണ് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞത്.2013 ൽ പ്രഖ്യാപിച്ച ധ്രുവനച്ചത്തിറത്തിന്റെ ചിത്രീകരണം പൂർത്തിയായതാണ് 2016 ലാണ്. 2017 ലാണ് ടീസര്‍ പുറത്തുവന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയി. പല തവണ ചിത്രത്തിന്റെ അപ്ഡേറ്റിനെക്കുറിച്ച് ആരാധകർ അന്വേഷിച്ചിരുന്നുവെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

പിന്നീട് സിനിമയെ കുറിച്ച് യാതൊരുവിധ അപ്ഡേറ്റുകളും പുറത്തുവരാത്തതിനാൽ സിനിമ ഉപേക്ഷിച്ചു എന്ന് തന്നെയാണ് ആരാധകർ കരുതിയത്. തുടര്‍ന്ന് 2022ല്‍ ചിത്രം റിലീസാകുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാൽ ചിത്രം വീണ്ടും നീണ്ട് പോയി. ഡബ്ബിങ്ങും മറ്റും പൂര്‍ത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുകയായിരുന്നു.രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ റിലീസ് നവംബര്‍ 24 ന് ആണ്. ‘ദി ബേസ്‌മെന്റ്’ എന്ന സീക്രട്ട് ഏജന്റ് ഗ്രൂപ്പിനെയും പ്രവർത്തനങ്ങളെയും ആധാരമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ‘ജോണ്‍’ എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ജയിലറിന് പിന്നാലെ ധ്രുവനച്ചത്തിരത്തിലും വില്ലനായെത്തുന്നത് വിനായകനാണ്. 11 പേരടങ്ങുന്ന സീക്രട്ട് ഏജന്റ് ഗ്രൂപ്പാണ് ‘ദി ബേസ്‌മെന്റ്’. ഗ്രൂപ്പിലെ പതിനൊന്നാമനായാണ് വിക്രം എത്തുന്നത്. ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.