വിജയിയുടെ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ സെക്കന്റ് ലുക്ക് പുറത്ത്!!

വിജയ് ഇരട്ട വേഷത്തിലെത്തുന്ന വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (GOAT) സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ എത്തി. രണ്ട് പ്രായത്തിലുള്ള വിജയ്യാണ് പോസ്റ്ററിലുള്ളത്. ഡിസംബര്‍ 31നാണ് സിനിമയുടെ…

വിജയ് ഇരട്ട വേഷത്തിലെത്തുന്ന വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (GOAT) സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ എത്തി. രണ്ട് പ്രായത്തിലുള്ള വിജയ്യാണ് പോസ്റ്ററിലുള്ളത്. ഡിസംബര്‍ 31നാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയത്.

‘ലിയോ’യ്ക്ക് ശേഷമുള്ള വിജയ് നായകനാവുന്ന ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കുമെന്ന് വെങ്കട് പ്രഭു പറഞ്ഞിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രം ലൂപ്പറിന്റെ റീമേക്കാണ് ചിത്രം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, യോഗി ബാബു, വി ടി വി ഗണേഷ്, ജയറാമും സിനിമയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ത്ഥ നുനിയാണ്. സംഘട്ടനം ഒരുക്കന്നത് ദിലീപ് സുബ്ബരായനാണ്.

വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. ദളപതി 68 എന്നായിരുന്നു ചിത്രത്തിന്റെ താത്കാലിക പേര്. എജി എസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ 25-ാം ചിത്രമാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ലിയോയ്ക്ക് ശേഷം ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.