കാറിലിരുന്ന് മേക്കപ്പ് ചെയ്ത് മീരാ ജാസ്മിന്‍!! കണ്ണാടി പിടിച്ച് നരേന്‍

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് മീര ജാസ്മിനും നരേനും. സൂപ്പര്‍ഹിറ്റ് ചിത്രം അച്ചുവിന്റെ അമ്മയിലൂടെ ആരാധകഹൃദയം കീഴടക്കിയ താരദമ്പതികളാണ് ഇരുവരും. അതേ ഹിറ്റ് കോംമ്പോ മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചപ്പോഴും ആരാധകലോകം ഇരുകൈയ്യും…

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് മീര ജാസ്മിനും നരേനും. സൂപ്പര്‍ഹിറ്റ് ചിത്രം അച്ചുവിന്റെ അമ്മയിലൂടെ ആരാധകഹൃദയം കീഴടക്കിയ താരദമ്പതികളാണ് ഇരുവരും. അതേ ഹിറ്റ് കോംമ്പോ മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചപ്പോഴും ആരാധകലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ് ക്വീന്‍ ഓഫ് എലിസബത്ത് എന്ന ചിത്രത്തിലൂടെ.

ക്വീന്‍ ഓഫ് എലിസബത്ത് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെല്ലാം താരങ്ങള്‍ ഒരുമിച്ച് എത്തിയിരുന്നു. അഭിമുഖങ്ങള്‍ക്കും സ്റ്റേജ് പരിപാടികള്‍ക്കെല്ലാം താരങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിതാ പ്രൊമോഷന്‍ ചടങ്ങിനിടെയുള്ള താരങ്ങളുടെ ഒരു ചിത്രം വൈറലായിരിക്കുകയാണ്.

തിരക്കിട്ട പ്രമോഷന്‍ പരിപാടിയ്ക്കിടയില്‍ സ്വസ്ഥമായിട്ട് ഒരുങ്ങാന്‍ പോലും മീരയ്ക്ക് സമയം കിട്ടിയിട്ടില്ല എന്നാണ് ചിത്രം വ്യക്തമാക്കുന്നത്. കാറിലിരുന്ന് ലിപ്സ്റ്റിക് ഇടുന്ന മീരയ്ക്ക് കണ്ണാടി പിടിച്ചുകൊടുക്കുന്ന നരേന്റെ ചിത്രമാണ് വൈറലാകുന്നത്. നരേന്‍ തന്നെയാണ് സോഷ്യലിടത്ത് ഹൃദ്യമായ ചിത്രം പങ്കുവച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് ചിത്രം. ക്യൂട്ട്, ലവ്‌ലി എന്നൊക്കെയാണ് ചിത്രത്തിന് താഴെ നിറയുന്ന ആരാധകരുടെ കമന്റുകള്‍.

‘സിനിമയുടെ റിലീസിന് മുമ്പ് എലിസബത്ത് രാജ്ഞി തന്റെ അവസാന ടച്ച് അപ്പ് ചെയ്യുന്നു. മിസ്റ്റര്‍ അലക്സ് അവളെ അനുഗമിക്കുന്നു. ക്വീന്‍ ഓഫ് എലിസബത്ത് ഇന്ന് തിയേറ്ററുകളില്‍.’ എന്ന് പറഞ്ഞാണ് നരേന്‍ ഹൃദ്യമായ ചിത്രം പങ്കുവച്ചത്.

വീട്ടുകാരോടോ സുഹൃത്തുക്കളോടോ ഒരു അടുപ്പവുമില്ലാത്ത സ്വന്തമായി തീര്‍ത്ത മതില്‍ക്കെട്ടിനുള്ളില്‍ സ്വാര്‍ഥമായ ജീവിതം നയിക്കുന്ന സ്ത്രീയാണ് എലിസബത്ത്. ചെറുപ്പത്തില്‍ തന്നെ വളരെ വിജയകരമായ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് എലിസബത്ത്. എലിസബത്തിന് ഒരു വിളിപ്പേരുണ്ട് ഡെവിള്‍ എലിസബത്ത്. പക്ഷേ ഒരാള്‍ മാത്രം അവള്‍ റാണിയായി കാണുന്നു. അലക്‌സിന് അവള്‍ ‘ക്വീന്‍ എലിസബത്ത്’ ആണ്. അങ്ങനെ ഹൃദയഹാരിയായ കഥയാണ് ക്വീന്‍ ഓഫ് എലിസബത്ത് പറയുന്നത്.