വധുവിന്റെ ഡാന്‍സ് കണ്ട് പൊട്ടിക്കരഞ്ഞ് വരന്‍- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വിവാഹദിനം അവിസ്മരണീയമാക്കി മാറ്റുന്നവരാണ് പുതിയ തലമുറക്കാര്‍. പാട്ടും ഡാന്‍സും തുടങ്ങി വിവാഹദിനം എങ്ങനെയൊക്കെ മനോഹരമാക്കാമോ അങ്ങനെയൊക്കെ വ്യത്യസ്തമാക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. ചില വിവാഹാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു വിവാഹാഘോഷ ചടങ്ങിനിടെയുണ്ടായ സംഭവത്തിന്റെ…

വിവാഹദിനം അവിസ്മരണീയമാക്കി മാറ്റുന്നവരാണ് പുതിയ തലമുറക്കാര്‍. പാട്ടും ഡാന്‍സും തുടങ്ങി വിവാഹദിനം എങ്ങനെയൊക്കെ മനോഹരമാക്കാമോ അങ്ങനെയൊക്കെ വ്യത്യസ്തമാക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. ചില വിവാഹാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു വിവാഹാഘോഷ ചടങ്ങിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

https://www.instagram.com/reel/CaH2-j4AS94/?utm_source=ig_embed&ig_rid=330e5569-de9d-4d66-8770-900b1c32657e

വധു നൃത്തം ചെയ്ത് വരനേയും കൂട്ടരേയും ഞെട്ടിച്ചു. പിങ്ക് ലെഹംഗയില്‍ സുന്ദരിയായ വധു, മേരേ ഹാത്ത് മേ ഹേ ജോ മെഹന്ദി എന്ന ഗാനത്തിനാണ് നൃത്തം ചെയ്തത്. പാട്ടിനൊപ്പം മണവാട്ടി നൃത്തം ചെയ്യുകയും പാട്ടിന്റെ റൊമാന്റിക് വരികള്‍ വരനെ സ്പര്‍ശിക്കുകയും ചെയ്തു. ഇതോടെ വരന്റെ കണ്ണുകള്‍ നിറഞ്ഞു. അവസാനം വധു വരന്റെ കണ്ണുനീര്‍ സ്‌നേഹത്തോടെ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. ‘ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിക്കുന്നതിന്റെ സന്തോഷം’ എന്ന അടിക്കുറിപ്പോടെ ബ്രൈഡല്‍ ലെഹങ്ക ഡിസൈന്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.