ആഷിഖ് അബുവിന്റെ അമ്മ ജമീലയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം- സര്‍പ്രൈസ് വെളിപ്പെടുത്തി സംവിധായകന്‍

‘മായനാദി’ക്കു ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രം നാദരന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഒരു സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആഷിക് അബു. ചിത്രത്തില്‍ ജഡ്ജിയായി എത്തിയത് അദ്ദേഹത്തിന്റെ അമ്മ…

‘മായനാദി’ക്കു ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രം നാദരന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഒരു സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആഷിക് അബു. ചിത്രത്തില്‍ ജഡ്ജിയായി എത്തിയത് അദ്ദേഹത്തിന്റെ അമ്മ ജമീല അബു ആണ്. സിനിമയുടെ ലൊക്കേഷനില്‍ അമ്മയ്ക്ക് നിര്‍ദേശം നല്‍കുന്ന സംവിധായകന്റെ ചിത്രം ആഷിഖ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ജമീല അബുവിന്റെ ആദ്യ ചിത്രമാണിത്.

https://www.instagram.com/p/Ca3Z-a2pXzI/?utm_source=ig_embed&ig_rid=62ca41e7-4800-45c6-990d-44c8b632c50a

യുവര്‍ ലോര്‍ഡ് ഷിപ്പ്, മദര്‍ ഷിപ്പ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഏറ്റവും വലിയ സര്‍പ്രൈസ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു ടൊവിനോയുടെ കഥാപാത്രം എത്തിയത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.