“ബേസില്‍ പറഞ്ഞ ആ കാര്യം കേട്ട് എനിക്ക് വാശിയായി”..!! പക്ഷേ, ആ കഷ്ടപ്പാട് വലിയ സന്തോഷം നല്‍കുന്നുണ്ട് – ഗുരു സോമസുന്ദരം

നായകനോടൊപ്പം വില്ലനേയും പ്രേക്ഷകര്‍ ഏറ്റെടുക്കുക എന്ന് പറയുമ്പോള്‍ അത് ആ സിനിമയുടെ വിജയത്തെ തന്നെയാണ് കാട്ടുന്നത്. അത്തരത്തില്‍ നായകനും വില്ലനും ഒരുപോലെ പ്രേക്ഷക മനസ്സിലേക്ക് ഇറങ്ങിച്ചെന്ന സിനിമയായിരുന്നു മിന്നല്‍ മുരളി. ചിത്രത്തിലെ ഷിബു എന്ന…

നായകനോടൊപ്പം വില്ലനേയും പ്രേക്ഷകര്‍ ഏറ്റെടുക്കുക എന്ന് പറയുമ്പോള്‍ അത് ആ സിനിമയുടെ വിജയത്തെ തന്നെയാണ് കാട്ടുന്നത്. അത്തരത്തില്‍ നായകനും വില്ലനും ഒരുപോലെ പ്രേക്ഷക മനസ്സിലേക്ക് ഇറങ്ങിച്ചെന്ന സിനിമയായിരുന്നു മിന്നല്‍ മുരളി. ചിത്രത്തിലെ ഷിബു എന്ന കഥപാത്രവും ആ കഥാപാത്രമായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ അഭിനയവും ഇന്നും ചര്‍ച്ച ചെയ്യുപ്പെടുകയാണ്. ഇപ്പോഴിതാ ഷിബു എന്ന കഥാപാത്രത്തെ ഡബ്ബ് ചെയ്യാന്‍ വേണ്ടി താന്‍ എത്രത്തോളം പ്രയത്‌നിച്ചു എന്ന് തുറന്ന് പറയുകയാണ് നടന്‍ ഗുരു സോമസുന്ദരം.

ഡബ്ബ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടി പക്ഷേ ആ ബുദ്ധിമുട്ട് ഇപ്പോള്‍ തനിക്ക് വലിയ സന്തോഷം നല്‍കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല മിന്നലിന്റെ ചിത്രീകരണത്തിനിടയില്‍ ബേസില്‍ തന്നെ വെറുതേ വാശി പിടിപ്പിക്കുമായിരുന്നു. ഇങ്ങനെ മലയാളം സംസാരിച്ചാല്‍ ശരിയാകില്ല, ഇത് ദിലീഷിനെ വിളിക്കേണ്ടി വരുമെന്നെക്കെ പറഞ്ഞ്. ആ വാശി തന്നിലുണ്ടായിരുന്നു. ചിത്രീകരണത്തിനിടയില്‍ നല്ല പോലെ മലയാളം സംസാരിക്കാന്‍ ശ്രമിച്ചു. കുറേ യൂട്യൂബ് നോക്കി പഠിച്ചു. ഒടുവില്‍ താന്‍ തന്നെ ഡബ് ചെയ്‌തേ പറ്റൂ എന്ന് ബേസില്‍ പറഞ്ഞു എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുരു സോമസുന്ദരം പറയുന്നത്. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് കിട്ടിയ പ്രശംസകള്‍ ഒരു നടനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം കൂട്ടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.