എഛ്  സി  എ  അവാർഡിൽ തിളങ്ങി ‘ആർ ആർ ആർ’ 

ഇന്ദ്യൻ സിനിമ ചരിത്രത്തിൽ ഒരു ബ്രെഹ്‌മാണ്ഡ ചിത്രം തന്നെ ആയിരുന്നു രാജ് മൗലി സംവിധാനം ചെയ്യ്ത ‘ആർ ആർ ആർ’. നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ  ഈ ചിത്രം വീണ്ടും ഒരു അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്, അതും…

ഇന്ദ്യൻ സിനിമ ചരിത്രത്തിൽ ഒരു ബ്രെഹ്‌മാണ്ഡ ചിത്രം തന്നെ ആയിരുന്നു രാജ് മൗലി സംവിധാനം ചെയ്യ്ത ‘ആർ ആർ ആർ’. നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ  ഈ ചിത്രം വീണ്ടും ഒരു അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്, അതും ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ഈ അവാർഡിൽ മൂന്നു വിഭാഗങ്ങളിൽ ആണ് ചിത്രം അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു ,നാട്ടു )മികച്ച ആക്ഷൻ ചിത്രം എന്നിവക്കാണ് ചിത്രം അവാർഡ് നേടിയിരിക്കുന്നത്.

ചിത്രത്തിന് ലഭിച്ച മികച്ച നേട്ടം തന്നെയാണെന്ന് ആരാധകർ പറയുന്നു. ഈ അവാർഡുകൾ സ്വീകരിച്ചതിനു ശേഷം രാജമൗലി ചിത്രത്തിന്റെ അണിയറപ്രവര്തകര്ക്കും, ആക്ഷൻ , കൊറിയോഗ്രാഫേഴ്സിനും പ്രത്യേക നന്ദി പറഞ്ഞു. ശരിക്കും സന്തോഷം കൊണ്ട് തനിക്കു വാക്കുകൾ വിവരിക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌കാർനോമിനേഷനിൽ ഇടംപിടിക്കുന്ന സമയത്തു ആണ് ഇപ്പോൾ ഇങ്ങനൊരു അവാർഡ് ലഭിക്കുന്നത്, ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഓസ്കാർ അവാർഡ് ലഭിക്കുന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് ശേഷമാണ് ഓസ്‌കാർ നാമനിർദേശം എത്തിയത്, ഇപോൾ അതിനു മുൻപായി ആണ് ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡും ലഭിച്ചത്.