നാനിയും മൃണാളും കൂടെ മലയാളത്തിന്റെ സ്വന്തം ഹിഷാമിന്റെ സം​ഗീതവും; ബോക്സ് ഓഫീസിൽ തകർത്ത് വാരി ഹായ് നാണ്ണാ

ബോക്സ് ഓഫീസിൽ ​ഗംഭീര പ്രകടനവുമായി നാനി നായകനായി എത്തിയ ഹായ് നാണ്ണാ. മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക. ആഗോളതലത്തിൽ ഹായ് നാണ്ണാ 60 കോടി രൂപയിലധികം നേടി കുതിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്…

ബോക്സ് ഓഫീസിൽ ​ഗംഭീര പ്രകടനവുമായി നാനി നായകനായി എത്തിയ ഹായ് നാണ്ണാ. മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക. ആഗോളതലത്തിൽ ഹായ് നാണ്ണാ 60 കോടി രൂപയിലധികം നേടി കുതിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത് 41.92 കോടിയാണ്. മലയാളിയായ ഹിഷാം അബ്‍ദുൾ വഹാബിന്റെ സംഗീത സംവിധാനത്തിൽ കൃഷ്‍ണ കാന്ത് എഴുതിയ വരികളുള്ള ഗാനം നേരത്തെ തന്നെ ഹിറ്റായിരുന്നു. സാനു ജോൺ വർഗീസ് ഐഎസ്‍സി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോൾ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

നാനിയും മൃണാൾ താക്കൂറും ഒന്നിച്ച ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂർത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്.

ഹിഷാം അബ്‍ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്. ‘ദസറ’യെന്ന സിനിമയ്ക്ക് ശേഷം എത്തിയ നാനി ചിത്രമാണ് ഹായ് നാണ്ണാ. കീർത്തി സുരേഷായിരുന്നു ആണ് ഈ ചിത്രത്തിൽ നായിക. ശ്രീകാന്ത് ഒധേലയുടെ സംവിധാനത്തിൽ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും ‘ദസറ’യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതം ഒരുക്കുകയും ചെയ്തു.