കുളി കഴിഞ്ഞു മുടി ഊരി പോകുന്നുണ്ടോ? വിഷമിക്കേണ്ട പ്രതിവിധിയുണ്ട്

മിക്ക സ്ത്രീകളുടെയും ഒരു പ്രശ്നം ആണ് കുളിക്കുമ്പോൾ മുടി ഊറി പോകുന്നത്, കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവ് അടക്കം കാലാവസ്ഥയും തലയില്‍ ഒഴിയ്ക്കുന്ന വെള്ളത്തിന്റെ ശുദ്ധതക്കുറവും സ്‌ട്രെസ്, ഉറക്കക്കുറവ് പോലുള്ള കണ്ടീഷനുകളുമെല്ലാം മുടി കൊഴിച്ചിലിനുള്ള കാരണങ്ങള്‍…

മിക്ക സ്ത്രീകളുടെയും ഒരു പ്രശ്നം ആണ് കുളിക്കുമ്പോൾ മുടി ഊറി പോകുന്നത്, കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവ് അടക്കം കാലാവസ്ഥയും തലയില്‍ ഒഴിയ്ക്കുന്ന വെള്ളത്തിന്റെ ശുദ്ധതക്കുറവും സ്‌ട്രെസ്, ഉറക്കക്കുറവ് പോലുള്ള കണ്ടീഷനുകളുമെല്ലാം മുടി കൊഴിച്ചിലിനുള്ള കാരണങ്ങള്‍ തന്നെയാണ്. എന്നാൽ കുളിക്കുമ്പോൾ മുടി ഊറി പോകുന്നത് സാധാരണയാണ്,  പ്രത്യേകിച്ചും നീളന്‍ മുടിയെങ്കില്‍ തല കഴുകിക്കഴിയുമ്ബോള്‍, മുടി തുവര്‍ത്തുമ്ബോഴെല്ലാം തന്നെ ഇതു സാധാരണയാണ്. പലര്‍ക്കും ഈ സമയത്താണ് കൂടുതല്‍ മുടി കൊഴിയുന്നതും.

മുടി വല്ലാതെ വരണ്ടാകുമ്ബോഴാണ് പലപ്പോഴും മുടി കൊഴിയുന്നതിന്റെ കാരണം. അതില്‍ മുടിയുടെ സ്വഭാവിക എണ്ണമയം നഷ്ടപ്പെടാതെ നോക്കുകയെന്നതാണ് പ്രധാനം. പ്രത്യേകിച്ചും ഷാംപൂ പോലുള്ളവ മുടി കൊഴിയാന്‍ കാരണമാകും.കുളിയ്ക്കുമ്ബോള്‍ മുടി ഊരിപ്പോകാതിരിയ്ക്കാന്‍ ചെയ്യാവുന്ന പ്രധാനപ്പെട്ട ചില കാര്യമുണ്ട്. കുളിയ്ക്കും മുന്‍പ് മുടി ചീകി ജട കളയുക. കുളി കഴിഞ്ഞ് ജട നീക്കാതെ ചീകാതിരിയ്ക്കുക. മുടി കഴുകും മുന്‍പ് ജട കളഞ്ഞാല്‍ തലമുടി ഊരിപ്പൊകുന്നത് കുറേയെല്ലാം ഒഴിവാക്കാം.

ഇതു പോലെ തന്നെ കുളി കഴിഞ്ഞാലും ഉടന്‍ ചീകുന്നത് ഒഴിവാക്കുക. മുടി ഉണങ്ങിയ ശേഷം മാത്രം മുടി പല്ലകലമുള്ള ചീപ്പു കൊണ്ട് ചീകുക. പലരും കുളി കഴിഞ്ഞ് ടവൽ കെട്ടിവെക്കാറുണ്ട്, ഇങ്ങനെ ചെയ്താൽ മുടിയുടെ എണ്ണമയം നഷ്ടമാകും. ഇത് മുടി ഊരിപ്പോരാനും കൊഴിഞ്ഞു പോകാനുമെല്ലാം കാരണമാകുന്നു. യാതൊരു കാരണവശാലും ചൂടുവെള്ളം മുടി കഴുകാന്‍ഉപയോഗിയ്ക്കരുത്. മുടിയ്ക്ക് ചൂട് നല്ലതല്ല.

Close up portrait of frustrated young brunette woman with messed hair on white background

ഇതു പോലെ തന്നെ മുടിയുണക്കാന്‍ ഡ്രയര്‍ പോലുളളവ ഉപയോഗിയ്ക്കരുത്. സ്വാഭാവിക രീതിയില്‍ മുടി ഉണങ്ങട്ടെ. വല്ലാതെ വെയിലും ചൂടുമൊന്നും മുടിയ്ക്ക് ഏല്‍ക്കുന്നതും നല്ലതല്ല. ഇതും ഒഴിവാക്കുക. മുടി ഒതുക്കിക്കെട്ടി വയ്ക്കുന്നതും മുടി വരണ്ട് ഊരിപ്പോകാതിരിയ്ക്കാന്‍ സഹായിക്കും.