‘വിജയ്ക്ക് ബ്ലോക്ക് ബസ്റ്ററടിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണമെന്ന് തോന്നുന്നില്ല’

കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം വാരിശ് പ്രദര്‍ശനത്തിയത്. സിനിമ കുടുംബ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടുന്ന എന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തമിഴ്‌നാട്ടില്‍ ഈ ഫോര്‍മുലയില്‍ ഇറങ്ങി ആവറേജ് അഭിപ്രായം നേടി ബ്ലോക്ക് ബസ്റ്ററായ സിനിമകള്‍ ഇഷ്ടംപോലെയാണെന്നാണ് ഹമാല്‍ മുന്ന പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പടം ക്രിഞ്ച് ആണ്.. പാസമാണ്,
പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞാണ്.. എല്ലാം ശെരി തന്നെ..
പക്ഷെ അഭിപ്രായം മോശമായി എന്ന് പറഞ്ഞാല്‍ സിനിമ പരാജയപ്പെട്ടു എന്നാണോ..?
എന്നാല്‍ എല്ലാ താരങ്ങള്‍ക്കും അങ്ങനെയല്ല.
സൂപ്പര്‍സ്റ്റാര്‍ഡത്തിന്റെ ഒരു ലെവല്‍ കഴിഞ്ഞാല്‍ പലപ്പോഴും അഭിപ്രായങ്ങള്‍ക്ക് പുല്ല് വിലയാണ്.
പോരാത്തതിന് ഈ പടം ചെയ്തതിനു പുറകില്‍ മേക്കേഴ്‌സിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു.
അത് വെടിപ്പായി നടക്കുകയും ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഫാമിലി ഓഡിന്‍സിന്റെയും, b&c സെന്റര്‍സ് പ്രേക്ഷകരുടെയും വീക്‌നെസ്സായ പാസവും മസാലയും ചേര്‍ത്ത് പടമുണ്ടാക്കി പൊങ്കല്‍ ഫെസ്റ്റിവല്‍ റിലീസ് നടത്തി കളക്ഷന്‍ നേടുക.
തമിഴ്‌നാട്ടില്‍ ഈ ഫോര്‍മുലയില്‍ ഇറങ്ങി ആവറേജ് അഭിപ്രായം നേടി ബ്ലോക്ക് ബസ്റ്ററായ സിനിമകള്‍ ഇഷ്ടംപോലെയാണ്.
ഇവിടെ അത് ട്രിപ്പിള്‍ മാര്‍ജിനില്‍ ആവര്‍ത്തിക്കുകയും ചെയ്യും.
സിനിമകളെ കീറിമുറിക്കാതെ, പുതുമ നോക്കാതെ, നിഷ്‌കളങ്കമായി സിനിമയെ സമീപിക്കുന്ന വളരെ വലിയൊരു വിഭാഗം ഫേസ്ബുക്കിനും മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ക്കും പുറത്തുണ്ട്.
അവരുടെ അഭിപ്രായങ്ങളാണ് എപ്പോഴും മന്ത്രജാലം സൃഷ്ടിക്കുന്നത്,
ഇവിടെയീ ഒഴുകി നടക്കുന്ന വിമര്‍ശനങ്ങളും ആവറേജ് എബോവ് ആവറേജ് അഭിപ്രായങ്ങളെ കുറിച്ചൊന്നും അവരറിയുന്നുപോലുമുണ്ടാകില്ല..
അവരെ സംബന്ധിചിടത്തോളം പൊങ്കലിനു വന്ന കിടു വിജയ് പടം!
അത്രേ ഒള്ളൂ..!
ശരാശരി അഭിപ്രായം വന്ന തലയുടെ വിശ്വാസം, കാര്‍ത്തിയുടെ കടയ്കുട്ടി സിംഗം എല്ലാം ഡോമസ്റ്റിക് മാര്‍ക്കറ്റില്‍ പൂണ്ടുവിളയാടിയത് അങ്ങനെയാണ്.
കേരളത്തിളടക്കം പ്രേക്ഷകര്‍ വലിയ വില കൊടുക്കാത്ത അല്ലു അര്‍ജുന്‍ മൂവി അങ്ങ് വൈകുണ്ടപുരത്ത് ap / tg മാര്‍കറ്റില്‍ കാണിച്ചത് എന്താണെന്ന് അറിയാമല്ലോ..,
അങ്ങനെയുള്ള സ്ഥിതിക്ക് നെഗറ്റീവ് അഭിപ്രായം വന്നാല്‍ പോലും സേഫ് സോണ്‍ കാണുന്ന വിജയ്ക്ക് ബ്ലോക്ക് ബസ്റ്ററടിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണമെന്ന് തോന്നുന്നില്ല.
അതിനെ ശെരിവക്കുന്ന തരത്തിലാണ് തമിഴ് റൂറല്‍ ഓഡിന്‍സിന്റെ ഇടയില്‍ ഉയര്‍ന്നു വരുന്ന റിപ്പോര്‍ട്ടുകളും.
സണ്‍ഡേ വരെ ഹോളിഡേയും ആണ്,
കൂടെ ഇറങ്ങിയ അജിത്തിന്റെ പടത്തിനാണെങ്കില്‍ വലിയ അഭിപ്രായവുമില്ല ഫാമിലി ഓഡിന്‍സിന്റെ ടേസ്റ്റിന് ഒത്തുപോകുമെന്ന് തോന്നുന്നുമില്ല.
മിക്കവാറും ഈ ചിത്രം തിയേറ്റര്‍ വിടുമ്പോള്‍ നിലവിലെ വിജയുടെ തമിഴ്‌നാട് ടോപ് കളക്ഷന്‍ ഫിഗര്‍സ് പോലും പിന്നോട്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിസ്. ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ നാളിലായിരിക്കും തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന വാരിസുവില്‍ പ്രഭു, ശരത്കുമാര്‍, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാര്‍ത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.