ഞാന്‍ ഇക്കാ ആരാധകന്‍ ആണ്, പക്ഷേ ഇപ്പോള്‍ മനസ്സില്‍ നിറയുന്നത് വിന്‍ടേജ് സ്‌റ്റൈലിനെ വെല്ലുന്ന ഏട്ടന്‍ ആണ്!!

തെന്നിന്ത്യ ഒന്നടങ്കം രജനി തരംഗത്തിലാണ്. ഇന്നലെ തിയ്യേറ്ററിലെത്തിയ റിലീസായ ‘ജയിലര്‍’ ആരാധക ലോകം ആഘോഷമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ അതിഥി വേഷവും വിനായകന്റെ വില്ലനും മാസായിരിക്കുകയാണ്. വലിയ ആവേശത്തിലാണ് ആരാധകലോകം. ബോക്‌സ് ഓഫീസിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചിരിക്കുകയാണ്…

തെന്നിന്ത്യ ഒന്നടങ്കം രജനി തരംഗത്തിലാണ്. ഇന്നലെ തിയ്യേറ്ററിലെത്തിയ റിലീസായ ‘ജയിലര്‍’ ആരാധക ലോകം ആഘോഷമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ അതിഥി വേഷവും വിനായകന്റെ വില്ലനും മാസായിരിക്കുകയാണ്. വലിയ ആവേശത്തിലാണ് ആരാധകലോകം. ബോക്‌സ് ഓഫീസിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചിരിക്കുകയാണ് ജയിലര്‍. രമ്യാ കൃഷ്ണന്‍, വസന്ത രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ടിയ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ല്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ലാലേട്ടന്റെ മാത്യുവിന് സോഷ്യലിടത്ത് നിറയെ കൈയ്യടികളാണ് നിറയുന്നത്. ലാലേട്ടനെ കുറിച്ച് ഒരു മമ്മൂട്ടി ആരാധകന്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഹമാല്‍ മുന്ന പങ്കുവച്ച കുറിപ്പിങ്ങനെയാണ്,

ട്വന്റി ട്വന്റി ഇന്റര്‍വെല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സീനില്‍ കോടതിയില്‍ നടന്നു വരുന്ന പോലൊരു വരവുണ്ട്.. ??
അയാള്‍ക്കൊരു മാറ്റവും ഇല്ലന്നെ..!
നമ്മടെ പ്രകൃതിവുഡിന് ഉപയോഗിക്കാന്‍ അറിയാഞ്ഞിട്ടാണ്.!
കുറച്ചു സമയം എങ്കില്‍ കുറച്ചു സമയം.
കണ്ടത് വിന്‍ടേജ് സ്‌റ്റൈലിനെ വെല്ലുന്ന ഏട്ടനെ ആണ് ??
ഞാന്‍ ഇക്കാ ആരാധകന്‍ ആണെന്ന് അറിയാമല്ലോ.
പക്ഷെ എന്നിട്ടും ഇപ്പൊ ആകെ മനസ്സില്‍ തോന്നുന്നത് ഇമ്മാതിരി സ്വാഗും ചാര്‍മിങ്ങും ഉള്ള ലാലേട്ടനെ വേണ്ട വിധം ഉപയോഗിക്കാന്‍ അറിയാത്ത മലയാളം ഫിലിം മേക്കേഴ്‌സിനോടുള്ള പുച്ഛവും ദേഷ്യവുമാണ്.
എന്റെ ഇതേ അഭിപ്രായം ഈ പടം കൂടുതല്‍ പേര് കണ്ട് കഴിയുന്നതോടുകൂടി എല്ലാവരും പറയുന്നത് കേള്‍ക്കാം. ഉറപ്പ്. എന്നു പറഞ്ഞാണ് ഹമാല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.