ജയിലര്‍ കാണാന്‍ ഒരുമിച്ച് എത്തി ധനുഷും ഐശ്വര്യ രജിനികാന്തും!! ആഘോഷമാക്കി ആരാധകര്‍

വിവാഹ മോചന ശേഷവും പൊതു ഇടത്ത് ഒന്നിച്ചെത്തി ധനുഷും ഐശ്വര്യയും. ഡിവോഴ്‌സിന് ശേഷം പരസ്പരം കണ്ടാല്‍ മിണ്ടാന്‍ പോലും തയ്യാറല്ലാത്തവരാണ് അധിക ദമ്പതികളും. പരസ്പരം പഴി ചാരാതെ വിവാഹ മോചിതരായവരാണ് ധനുഷും ഐശ്വര്യയും. അതേ…

വിവാഹ മോചന ശേഷവും പൊതു ഇടത്ത് ഒന്നിച്ചെത്തി ധനുഷും ഐശ്വര്യയും.
ഡിവോഴ്‌സിന് ശേഷം പരസ്പരം കണ്ടാല്‍ മിണ്ടാന്‍ പോലും തയ്യാറല്ലാത്തവരാണ് അധിക ദമ്പതികളും. പരസ്പരം പഴി ചാരാതെ വിവാഹ മോചിതരായവരാണ് ധനുഷും ഐശ്വര്യയും. അതേ ബഹുമാനം തന്നെ ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ആ കാഴ്ചയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ജയിലര്‍ സിനിമ കാണാന്‍ ഒരുമിച്ചെത്തിയ ധനുഷും ഐശ്വര്യ രജനികാന്തുമാണ് സോഷ്യലിടത്ത് ആരാധകരുടെ മനംനിറയ്ക്കുന്നത്. രണ്ടും പേരും ഒരുമിച്ചല്ല വന്നത്, പക്ഷേ ഒന്നിച്ച് തിയ്യേറ്ററിലേക്ക് കയറുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

രണ്ട് പേരും രണ്ട് കാറിലായിട്ടാണ് വന്നത്. ഐശ്വര്യയ്ക്കൊപ്പം അമ്മ ലതയും സഹോദരി സൗന്ദര്യയും മക്കളും കുടുംബവും ഒക്കെയുണ്ടായിരുന്നു. ധനുഷ് സെക്യൂരിറ്റിമാര്‍ക്കൊപ്പവുമാണ് എത്തിയത്.

താനൊരു കടുത്ത രജിനികാന്ത് ഫാന്‍ ആണെന്ന് ധനുഷ് മുന്‍പ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഐശ്വര്യയുമായി വേര്‍പിരിഞ്ഞുവെങ്കിലും ആ ആരാധനയ്ക്ക് കുറവുവന്നിട്ടില്ല. അതുകൊണ്ടാണ് ജയിലര്‍ സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ താരം എത്തിയത്.

ഒരേ തിയേറ്ററില്‍ ഒരേ ഷോ ധനുഷും ഐശ്വര്യയും ഒരുമിച്ച് കണ്ടത് ആരാധകരും ആഘോഷമാക്കുകയാണ്. നേരത്തെ മകന്‍ യാത്രയുടെ സ്‌കൂള്‍ ഡേ സെലിബ്രേഷനും ഐശ്വര്യയും ധനുഷും ഒരുമിച്ച് പങ്കെടുത്തിരുന്നു. മക്കളുടെ കാര്യങ്ങള്‍ക്ക് എന്നും ഒപ്പമുണ്ടാകുമെന്ന് ഇരുവരും പറഞ്ഞിരുന്നു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.