ഒരു സെലിബ്രിറ്റി ആയിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശം ആണിത്, ഹൻസിക

നിരവധി ആരാധകരുള്ള താരമാണ് ഹൻസിക. തെന്നിന്ത്യൻ നായിക നടിമാരിൽ മുൻപന്തിയിൽ തന്നെയാണെന്നു ഹൻസികയുടെ സ്ഥാനം. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ബാലതാരമായിട്ട് ആണ് താരം സിനിമയിൽ എത്തിയത്. എന്നാൽ പിന്നീട് നായികയായിട്ട് അരങ്ങേറ്റം കുറിക്കുകയായിരുന്നു താരം. സൂപ്പർസ്റ്റാറുകൾക് ഒപ്പം എല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചു. വിജയിക്ക് ഒപ്പവും സൂര്യയ്ക്ക് ഒപ്പവും ജയം രവിക്ക് ഒപ്പവും എല്ലാം നായികയായി അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. തമിഴിന് പുറമെ തെലുങ്കിലും കന്നടയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.

എന്നാൽ പലപ്പോഴും പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ വിമർശനങ്ങളെ എല്ലാം അതിന്റേതായ രീതിയിൽ എടുക്കാനും ഹന്സികയ്ക്ക് കഴിഞ്ഞു. അതിൽ ഒരു ആരോപണം ആയിരുന്നു ഹൻസിക വളർച്ചയ്ക്ക് വേണ്ടി ഹോർമോൺ കുത്തിവെപ്പ് എടുത്തിരുന്നു എന്നത്. എന്നാൽ ഒരിക്കൽ ഈ ആരോപണങ്ങളോട് ഹൻസിക പ്രതികരിച്ചത് ഇങ്ങനെ, ഒരു സെലിബ്രിറ്റി ആയിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശത്തെ ആണ് ഇത്തരത്തിൽ ഉള്ള ആരോപണങ്ങൾ. അങ്ങനെ ഒരു ഹോർമോൺ കുത്തിവെപ്പ് നടത്തിയല്ല ഞാൻ ഇവിടെ വരെ എത്തിയത് എന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം.

Hansika അത് കൊണ്ട് തന്നെ ഇത്തരം ആരോപണങ്ങൾ ഒന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. എന്നാൽ എന്റെ അമ്മയെ ഇത് തീർച്ചയായും വേദനിപ്പിച്ചിട്ടുണ്ടാകും. എന്നാൽ ‘അമ്മ അത് എന്നോട് പറഞ്ഞിട്ടില്ല. നമ്മളെ രണ്ടു കൈകൾ പുണരുമ്പോൾ വേറെ രണ്ടു കൈകൾ അകറ്റി നിർത്തും. അതാണ് സെലിബ്രിറ്റികളുടെ ലൈഫ്. നമ്മുടെ ജീവിതം ഇങ്ങനെ ആണെന്നു നമ്മൾ മനസ്സിലാക്കണം. അല്ലാതെ എല്ലാവരും നമ്മളെ ഇഷ്ടപ്പെടണം എന്നും എല്ലാവരും നമ്മളെ കുറിച്ച് നല്ലത് മാത്രം പറയണം എന്നും നമ്മൾ ആഗ്രഹിച്ചാൽ അത് ഒരിക്കലും നടക്കാത്ത കാര്യം ആണെന്നും അന്ന് ഹൻസിക പറയുന്നത്.