രാശ്മിക തനിക്ക് ഇപ്പോഴും മെസ്സേജ് അയക്കാറുണ്ടെന്ന് രക്ഷിത് ഷെട്ടി

തെന്നിന്ത്യത്തിൽ നിരവധി ആരാധകരുള്ള താരമാണ് രാശ്മിക മന്ദാന. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞു. ഇന്ന് നിരവധി യുവ ആരാധകർ ആണ് താരത്തിനു ഉള്ളത്. കിരിക്ക് പാര്‍ട്ടി എ്‌ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ സിനിമാ അരങ്ങേറ്റം നടത്തിയത്. എന്നാൽ ഗീത ഗോവിന്ദത്തിൽ കൂടിയാണ് രാശ്മിക കൂടുതൽ ആരാധകരെ നേടിയെടുത്തത്. ചിത്രത്തിൽ നായകനായി എത്തിയ വിജയ് ദേവർകൊണ്ടയുടെ പേരിനൊപ്പം രാശ്മികയ്ക്ക് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

എന്നാൽ തന്റെ ആദ്യ ചിത്രമായ കിരിക്ക് പാർട്ടിയിലെ നായകൻ രക്ഷിത് ഷെട്ടിയുമായി രാശ്മികളുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഗോസിപ്പുകൾക്ക് താൽക്കാലികമായ വിരാമം ഇട്ടിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം തങ്ങൾ പിരിയുന്നു എന്നും വിവാഹത്തിലേക്ക് കടക്കുന്നില്ല എന്നും രാശ്മികയും രക്ഷിത് ഷെട്ടിയും തുറന്നു പറഞ്ഞിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് നിശ്ചയം വരെ എത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് എന്ന് രണ്ടു പേരും തുറന്നു പറഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ പല തരത്തിൽ ഉള്ള ഗോസിപ്പുകളും അതിന്റെ പേരിലും പ്രചരിച്ചിരുന്നു. എന്നാൽ അതിനു ശേഷം രാശ്മിക തന്റെ കരിയറിൽ തിരക്കുള്ള സമയത്തേക്ക് എത്തുകയായിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ രക്ഷിത് ഷെട്ടി രാശ്മികയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ്. വിവാഹം വേണ്ട എന്ന് വെച്ചെങ്കിലും തങ്ങൾക്ക് ഇടയിൽ ഇപ്പോഴും സൗഹൃദം ഉണ്ടെന്നാണ് രക്ഷിത് ഷെട്ടി പറയുന്നത്. തങ്ങൾ ഇടയ്ക്ക് മെസ്സേജുകൾ അയക്കാറുണ്ട് എന്നും എന്റെ സിനിമകൾ ഇറങ്ങുമ്പോൾ രാശ്മിക എനിക്ക് ബെസ്റ്റ് വിഷസ് മെസ്സേജ് അയക്കാറുണ്ട് എന്നും രാശ്മികയുടെ സിനിമ ഇറങ്ങുമ്പോൾ ഞാനും മെസ്സേജ് അയക്കാറുണ്ട് എന്നും രക്ഷിത് ഷെട്ടി പറഞ്ഞു. എന്നാൽ തുടർച്ചയായ ചാറ്റ് ഒന്നും തങ്ങൾ ചെയ്യാറില്ല എന്നും താരം പറഞ്ഞു.