പുത്തൻ വിശേഷവുമായി നടി സുജിത ആശംസകളുമായി ആരാധകർ!!

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സുജിത ധനുഷ്, സീരിയലിൽ മാത്രമല്ല താരം ചില സിനിമകളിലും അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഒരു പുതിയ സന്തോഷം ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ…

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സുജിത ധനുഷ്, സീരിയലിൽ മാത്രമല്ല താരം ചില സിനിമകളിലും അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഒരു പുതിയ സന്തോഷം ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ വാർഷികം ആയിരുന്നു, ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. താരത്തിന്റെ ഈ പുതിയ വിശേഷത്തിനു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചു എത്തിയിരിക്കുന്നത്.

ഈ സന്തോഷവാർത്ത സുജിത തന്നെയാണ് സോഷ്യൽ മീഡിയിൽ കൂടി അറിയിച്ചത്. താരത്തിനെ ആശംസ അറിയിച്ച ആരാധകർക്ക് സുജിത നന്ദി അറിയിക്കുകയും ചെയ്യ്തു. താരത്തിന്റെ ഭർത്താവ് ധനുഷ് ഒരു സിനിമ നിർമാതാവ് കൂടിയാണ്. നിരവധി സീരിയൽ സിനിമ രംഗങ്ങളിലുഅഭിനയിച്ച താരത്തിനു ബോളിവുഡിലും അവസരങ്ങൾ തേടി വന്നിരുന്നു. വിവാഹത്തിന് ശേഷം താരം ഒരു മലയാളസീരിയലിൽ പോലും അഭിനയിച്ചിരുന്നില്ല ഇതിന്റെ കാരണം പലപ്രവാശ്യവും ആരാധകർ അന്വേഷിച്ചിരുന്നു എന്നാൽ ഇതിനു ഇതുവരെയും കൃത്യമായ മറുപടി സുജിത നൽകിയിട്ടില്ല.

മലയാളത്തിൽ ഇല്ലെങ്കിലും താരം മറ്റു ഭാഷകളിലെ സീരിയലുകളിൽ അഭിനയിച്ച ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് . തനി നാടൻ പെൺകുട്ടിയുടെ വേഷത്തിലാണ് താരം ഏതു സമയത്തും പ്രതിക്ഷപെടാറുള്ളത്. ‘പൂവിനൊരു പൂത്തെന്നൽ’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഊമയായ ഒരു കുട്ടിയുടെ വേഷത്തിൽ ആയിരുന്നു സുജിത മലയാള സിനിമയിൽ എത്തിയത്.