‘പടവെട്ട്’ പലര്‍ക്കുമുള്ള കൊട്ടാണ്..!! പോരാട്ടങ്ങള്‍ നമ്മളില്‍ നിന്ന് ഉണ്ടാവണം!!

ലിജു കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ നിവിന്‍ പോളിയുടെ ഗംഭീര തിരിച്ച് വരവ് തന്നെയെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു.. ഇപ്പോഴിതാ,…

ലിജു കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ നിവിന്‍ പോളിയുടെ ഗംഭീര തിരിച്ച് വരവ് തന്നെയെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു.. ഇപ്പോഴിതാ, സിനിമയെ കുറിച്ച് ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാര്‍ത്തിക് കെ രാമകൃഷ്ണനാണ് എംത്രിഡിബി എന്ന സിനിമാ ഗ്രൂപ്പില്‍ ഈ കുറിപ്പ് പങ്കുവെച്ചത്. ബ്രില്യന്‍സുകളുടെ പടവെട്ട് എന്നാണ് സിനിമയെ കുറിച്ച് ഒറ്റവാക്കില്‍ പറയുന്നത്…

ഇന്ന് നമ്മുടെ കേരളത്തില്‍ അടക്കം നിഷ്പക്ഷരാഷ്ട്രീയം എന്ന ലേബലില്‍ സൗജന്യവും ഓഫറുകളും കൊടുത്ത് ഒരു പ്രദേശമാകെ കയ്യടക്കി ഭരിച്ച് ബിസിനെസ്സ് വളര്‍ത്തുന്ന കാഴ്ച്ച കാണാന്‍ സാധിക്കും, അവര്‍ക്കെല്ലാം ഉള്ള കൊട്ട് ആയി ഈ സിനിമയെ തനിക്ക് തോന്നിയെന്നും കാര്‍ത്തിക് കുറിപ്പില്‍ പറയുന്നു..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ബ്രില്യന്‍സുകളുടെ പടവെട്ട്.. നിവിന്‍ പോളി കുറച്ചായി വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞുപിടിച്ച് തന്റെ ഫില്‍മൊഗ്രഫി സമ്പുഷ്ടമാക്കി കൊണ്ടിരിക്കുകയാണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞു വെക്കുന്നു എന്നുള്ളതാണ് അവസാന 2 നിവിന്‍ ചിത്രങ്ങളുടെ മേന്മ. മഹാവീര്യര്‍ സ്വജനപക്ഷപാതവും പ്രീണനവും കൊണ്ടു നടക്കുന്ന അധികാര വര്‍ഗം സാധജനങ്ങള്‍ക്ക് മേല്‍ അധികാരം പ്രയോഗിക്കുന്ന അടിച്ചമര്‍ത്തുന്നതിന് നേരെ വിരല്‍ ചൂണ്ടുന്നത് ആണെങ്കില്‍ പടവെട്ട് മണ്ണിന്റെ രാഷ്ട്രീയം പറയുന്ന നിഷ്പക്ഷത എന്ന ആട്ടിന്‍ തോലിട്ട സൗജന്യങ്ങളിലൂടെ ജനങ്ങളെ അവരുടെ കൃഷിയും സംസ്‌കാരവും അടക്കം കയ്യടക്കുന്ന കച്ചവട രാഷ്ട്രീയത്തെ

പറ്റി പറയുന്നു. പടവെട്ടിന്റെ ടൈറ്റില്‍സ് കാണിക്കുമ്പോള്‍ ട്രാക്ടറുകള്‍ പോകുന്ന പാതയും അതിനെ മുറിച്ചുകൊണ്ട് വികസനത്തിന്റെ പ്രതീകമായ ടാറിട്ട റോഡിലൂടെ നിഷ്പക്ഷ നവരാഷ്ട്രീയക്കാരന്‍ കുയ്യാലിയുടെ കാര്‍ പോകുന്നു, ട്രാക്ടറുകള്‍ക്ക് കാറും റോഡും തടസ്സം ആവുന്നു. ഇത് തന്നെ ആണ് സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം വികസനം എപ്രകാരം ആകണം, മണ്ണും സംസ്‌കാരവും നമ്മുടെ സ്വത്വവും കളഞ്ഞു കിട്ടുന്ന സൗജന്യം കൊണ്ട് എന്ത് പ്രയോജനം എന്നിങ്ങനെ മാലൂര്‍ എന്ന മലബാറിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നിന്ന് കൊണ്ട് വലിയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. സിനിമയില്‍ ഓരോ ഫ്രെമിലും ഓരോ ബിംബങ്ങള്‍ കാണാന്‍ സാധിക്കും കുയ്യാലിയുടെ കാല്‍ ചുവടുകള്‍ പോലെ, ഫലകം പോലെ, കാട്ടുപന്നിയെ പോലെ പല പല ബിംബങ്ങള്‍..

ഇന്റര്‍വെല്‍, ക്ലൈമാക്‌സ് ഒക്കെ രോമാഞ്ചം ആയിരുന്നു.. കാമ്പുള്ള പ്രമേയം, വ്യത്യസ്തമായ രസമുള്ള മേക്കിങ്, കിടിലന്‍ പെര്‌ഫോമന്‍സുകള്‍, ഒരു നല്ല സിനിമ… എടുത്ത് പറയേണ്ട മറ്റൊന്ന് മ്യൂസിക്&ബി ജി എം ആണ്, ഗോവിന്ദ് വസന്ത ഒരു സംഭവം വര്‍ക്ക് തന്നെ ചെയ്ത് വച്ചിട്ടുണ്ട്??.. അതിഥി, ഷൈന്‍ എന്നിവരെ കുറച്ചുകൂടി ഉപയോഗപ്പെടുത്താം ആയിരുന്നു എന്ന് തോന്നി. സിനിമ പറയും പോലെ അതിജീവനം പോരാട്ടങ്ങളിലൂടെ ആണ് സാധ്യമാവുന്നത്, പോരാട്ടങ്ങള്‍ ഉണ്ടാവേണ്ടത് ജനങ്ങളില്‍ നിന്നും ആണ്.

padavett-first-look-poster

(ഇന്ന് നമ്മുടെ കേരളത്തില്‍ അടക്കം നിഷ്പക്ഷരാഷ്ട്രീയം എന്ന ലേബലില്‍ സൗജന്യവും ഓഫറുകളും കൊടുത്ത് ഒരു പ്രദേശമാകെ കയ്യടക്കി ഭരിച്ച് ബിസിനെസ്സ് വളര്‍ത്തുന്ന കാഴ്ച്ച കാണാന്‍ സാധിക്കും, അവര്‍ക്കെല്ലാം ഉള്ള കൊട്ട് ആയി എനിക്ക് തോന്നി )…