മാസ്‌കോം KD’s സെലിബ്രിറ്റി കപ്പ്; ചാമ്പ്യന്മാരായി ഓണ്‍ലൈന്‍ റൈഡേഴ്‌സ്!!

സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെര്‍ട്ടേണിറ്റിയുടെ കീഴില്‍ കേരള ഡയറക്ടേഴ്‌സ് ഇലവന്‍ സംഘടിപ്പിച്ച മാസ്‌കോം KD’s സെലിബ്രിറ്റി കപ്പില്‍ ഓണ്‍ലൈന്‍ റൈഡേഴ്‌സ് ചാമ്പ്യന്മാരായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന…

സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെര്‍ട്ടേണിറ്റിയുടെ കീഴില്‍ കേരള ഡയറക്ടേഴ്‌സ് ഇലവന്‍ സംഘടിപ്പിച്ച മാസ്‌കോം KD’s സെലിബ്രിറ്റി കപ്പില്‍ ഓണ്‍ലൈന്‍ റൈഡേഴ്‌സ് ചാമ്പ്യന്മാരായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂര്‍ണമെന്റിനൊടുവിലാണ് ഓണ്‍ലൈന്‍ റൈഡേഴ്‌സ് ജേതാക്കളായി മാറിയത്. ഫൈനലില്‍ മില്ലീനിയം സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഓണ്‍ലൈന്‍ റൈഡേഴ്‌സിന്റെ വിജയത്തിളക്കം.

മില്ലേനിയം സ്റ്റാര്‍സ് : 135/7 ഓണ്‍ലൈന്‍ റൈഡേഴ്‌സ് : 136/3(14.5) എന്നിങ്ങനെയാണ് സ്‌കോര്‍ നില. മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഷാനിഫ് മരക്കാരാണ് മാന്‍ ഓഫ് ദി മാച്ച്. ഫൈനല്‍ മത്സരത്തില്‍ 35 പന്തുകളില്‍ നിന്ന് പുറത്താക്കാതെ 41 റണ്‍സ് നേടിയാണ് ഷാനിഫ് മരക്കാരാണ് മാന്‍ ഓഫ് ദി മാച്ച് ആയത്.

ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും മാന്‍ ഓഫ് ദി മാച്ച് നേടിയ ഷാനിഫ് തന്നെയാണ് മാന്‍ ഓഫ് ദി സീരീസും നേടിയത്. 189ന് റണ്‍സ് നേടിയ ഓണ്‍ലൈന്‍ റൈഡേഴ്‌സിന്റെ തന്നെ സുജിത് ഗോവിന്ദന്‍ ആണ് ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍. ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയ കൊറിയോഗ്രാഫേസിലെ അഭിജിത്ത് മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന് ഐസ്‌പെയര്‍ പ്രഖ്യാപിച്ച ഐ ഫോണ്‍ മിലീനിയം സ്റ്റാര്‍സിന്റെ അന്‍ഷാദ് സ്വന്തമാക്കി. ഓണ്‍ലൈന്‍ റൈഡേഴ്‌സിന്റെ ഐക്കണ്‍ പ്ലേയര്‍ ആന്റണി വര്‍ഗീസ് ആയിരുന്നു.

മാസ്‌കോം ടീ.എം.ടീ, വെസ്റ്റ് ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജി , ഐഡ ഹോം സെന്റര്‍, ഐസ്‌പെയര്‍,കിന്റര്‍ ഹോസ്പിറ്റല്‍,ടാല്‍ റോപ്പ്,ഹോട്ടല്‍ നോര്‍ത്ത് സെവന്‍, റെഡ്ബുള്‍, എസ്.ഐ.എം.എസ്,ഗ്രീന്‍ പ്ലേ സ്‌പോര്‍ട്‌സ്,സോഫ സ്റ്റോറീസ്,ഐജോസ് നോവാ,ആദി സൂത്ര, കോളജന്‍,ഐറാ വെല്‍നസ്,ലെജന്‍ഡ് സലൂണ്‍,ഇംഗ്ലീഷ് ട്രീ,മിട്ടാസ് ഫാമിലി സലൂണ്‍,ക്രൗണ്‍ പ്ലാസ, ക്രിക്കറ്റ് ഷാക്ക് എന്നിവരാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സേഴ്‌സ്.

നടന്‍ സിജോയ് വര്‍ഗീസ്, സാജു നവോദയ, ഷഫീഖ് റഹ്‌മാന്‍, സംവിധായകരായ സേതു, സജി സുരേന്ദ്രന്‍, ശ്യാംധര്‍, പ്രൊഡ്യൂസര്‍ ഡോക്ടര്‍ ബാദുഷ, സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.