മകൾ എം ബി ബി എസ്‌! ഈ വിജയം അകാലത്തിൽ പൊലിഞ്ഞുപോയ വന്ദനക്ക്, സന്തോഷ വാർത്തയുമായി നടൻ ബൈജു 

മകൾ എം ബി ബി എസ് കാരി ആയ സന്തോഷം പങ്കുവെച്ചു നടൻ ബൈജു സന്തോഷ്, ഡോ . സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും മകൾക്ക് എം ബി ബി എസ്‌  ബിരുദം ലഭിക്കുവെന്നും ഈ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ് ഡോ .വന്ദനക്ക് ദുഃഖത്തോടു സമർപ്പിക്കുന്നു എന്നും നടൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ ,, എന്റെ മകൾ ഐശ്വര്യ സന്തോഷ് ഡോ സോമർവെൽ ഹോസ്പിറ്റലിൽ നിന്നും എം ബി ബി എസ്  ബിരുദം ലഭിച്ചു, ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഡോ  വന്ദനക്കു ഈ വിജയ൦ ദുഃഖത്തോടു സമർപ്പിക്കുന്നു.

കഴിഞ്ഞ മാസം ആയിരുന്നു നാടിനെ ഞടുക്കിയ ഡോക്ടർ വന്ദന യുടെ കൊലപതാകം നടന്നിരുന്നത്, വൈദ്യപരിശോധനക്ക് എത്തിച്ച സന്ദീപ് എന്ന അധ്യാപകൻ വന്ദന എന്ന ഡോക്ടറിനെ കുത്തി കൊലപ്പെടുത്തിയത്. ഡോക്ടറുടെ മുറിയിൽ ഇരുന്ന കത്രിക കൊണ്ടാണ് സന്ദീപ് വന്ദനയെ കൊലപ്പെടുത്തിയത്.