വലിയ ഒരു സ്വപ്നം കടന്നു വന്നു! സന്തോഷ വാർത്തയുമായി ഷിയാസ് കരീം 

Follow Us :

ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരനായ താരം ആണ് ഷിയാസ് കരീം, ഇപ്പോൾ പുതിയ ഒരു വിശേഷം ആണ് ആരാധകർക്ക്‌ വേണ്ടി ഷിയാസ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് തന്റെ ജീവിതത്തിലെ വലിയ ഒരു സ്വപ്നം ആണ് കടന്നു വന്നിരിക്കുന്നത്. ഇപ്പോൾ താനൊരു വീട് വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം  അതിന്റെ പാലുകാച്ചൽ നടന്നിരിക്കുകയാണ്. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

പെരുമ്പാവൂരാണ് താരം ഈ വീട് വെച്ചിരിക്കുന്നത്.  ഷിയാസിന്റെ വീട് കാണാൻ നിരവധി സഹതാരങ്ങളും, ആരാധകരും എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഈ സന്തോഷത്തിനു നിരവധി താരങ്ങളും, ആരാധകരുമാണ് ആശംസകൾ അറിയിച്ചെത്തുന്നത്, സോഷ്യൽ മീഡിയിൽ സജീവമായ താരം എന്ത് വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ബിഗ്‌ബോസിന്റെ ആദ്യ സീസണിൽ എത്തിയ ഒരു മത്സരാര്ഥിയായിരുന്നു ഷിയാസ്, ആ  ഒരു ഷോയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു മത്സരാർത്ഥി തന്നെയായിരുന്നു ഷിയാസ്. മോഡലിംഗ് രംഗത്തിലൂടെ ആയിരുന്നു ഷിയാസ് എത്തിയതെങ്കിലും ബിഗ് ബോസ് ആണ് ഷിയാസിനെ കൂടുതൽ പ്രേക്ഷകർക്ക്‌ പരിചിതം ആയതു. ഇപ്പോൾ താരം സ്റ്റാർ മാജിക്കിലും പങ്കെടുക്കുന്നുണ്ട്.