ഇപ്പോളാണ് നിന്നെ ഞാൻ കൂടുതൽ ഇഷ്ട്ടപെടുന്നത് എന്ന് അശ്വിൻ! തക്ക മറുപടിയുമായി ദിയ കൃഷ്ണകുമാർ 

ദിയ കൃഷ്ണകുമാർ ഇപ്പോൾ തന്റെ കാമുകനൊപ്പമുള്ള ചിത്ര൦ പങ്കുവെച്ചുകൊണ്ടെത്തിയിരിക്കുകയാണ്,മെലിഞ്ഞ ദിയ വിത്ത് ഷോര്‍ട്ട് ഹെയര്‍ എന്ന ക്യാപ്ഷൻ നൽകികൊണ്ട്  അശ്വിനൊപ്പം ഇരിക്കുന്ന ചിത്രമാണ് ദിയ കൃഷ്ണ പങ്കുവെച്ചത്, ഈ ചിത്രത്തില്‍ ദിയയെ അശ്വിന്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതും കാണാം. ഈ ചിത്രത്തിന് താഴ് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. നിന്നെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴാണ് എന്നായിരുന്നു അശ്വിൻ കമന്റ് ചെയ്യ്തിരിക്കുന്നത്, ഇതിന് തക്ക മറുപടി എന്നോണം ദിയയും മറുപടി പറയുന്നുണ്ട്

‘ഓഹോ, അപ്പൊ എന്നെ പണ്ട് കൊള്ളില്ലേ’ എന്നാണ് ദിയ ചോദിച്ചിരിക്കുന്നത്, സൗന്ദര്യം എന്ന വാക്കിനെ നീ പുനര്‍ നിര്‍വചിച്ചു’ എന്നാണ് ഇതിനുള്ള മറുപടിയായി അശ്വിന്‍ ഗണേഷ്  പറഞ്ഞത്.ദിയ മുടി മുറിച്ചോ എന്നാണ് ആരധകരും ചോദിക്കുന്നത്, ശ്വിന് മുടിയുള്ളതാണ് ഇഷ്ടമെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാണ് മുടി മുറിച്ചത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്തായാലും അശ്വിൻ ഗണേഷിനും ദിയ കൃഷ്ണയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുകയാണെന്നാണ് ഇവരെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നത്

അതേ സമയം ദിയക്കെതിരെ വിമർശനവും എത്തുന്നുണ്ട്. അച്ഛന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുകയാണെന്നും മകള്‍ പോയി അത് ചെയ്യൂ എന്നൊക്കെ പറഞ്ഞു കൊണ്ടാണ്  ചിലര്‍ ദിയയെ പരിഹസിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുന്‍പ് താരപുത്രി സംസാരിച്ചതും വൈറലായി മാറിയിരുന്നുമാസങ്ങള്‍ക്ക് മുന്‍പാണ് താനൊരു റിലേഷന്‍ഷിപ്പിലാണെന്ന് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തോട് വെളിപ്പെടുത്തുന്നത്.