ഭാസിയുടെ ലൈഫ് സ്റ്റയിൽ അങ്ങനെയാണ് എന്നാൽ അത് അംഗീകരിച്ചു കൊടുക്കാൻ എനിക്കും ബുദ്ധിമുട്ടാണ് ധ്യാൻ 

മലയാള സിനിമയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ രണ്ടു നടന്മാർ ആണ് ശ്രീനാഥ് ഭാസിയും, ഷെയിൻ നിഗവും, ഇപ്പോൾ ശ്രീനാഥ് ഭാസിയെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഇപ്പോൾ…

മലയാള സിനിമയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ രണ്ടു നടന്മാർ ആണ് ശ്രീനാഥ് ഭാസിയും, ഷെയിൻ നിഗവും, ഇപ്പോൾ ശ്രീനാഥ് ഭാസിയെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഇപ്പോൾ സിനിമയിലെ കാര്യങ്ങൾ അംഗീകരിക്കില്ല എന്ന് പറയുന്നത് തനിക്കും സ്വീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഭാസി എന്റെ സുഹൃത്താണെങ്കിലും ഈ കാര്യങ്ങൾ ഒന്നും അംഗീകരിച്ചു കൊടുക്കാൻ തനിക്കു സാധിക്കില്ല ധ്യാൻ പറയുന്നു.

ഭാസിയുടെ കാര്യത്തിൽ തനിക്കു വളരെ വിഷമം ഉണ്ട്, രാവിലെ എഴുനേറ്റ് വരുക എന്ന് പറയുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ആ താമസം സിനിമയിലെ ചിലരെ പ്രതികൂലമായി ബാധിക്കാറുണ്ട്. നമ്മൾ ഇപ്പോൾ ജോലിക്കു പോയാലും ഒരു പഞ്ചിങ് ടൈം കാണുമല്ലോ അത് അംഗീകരിച്ചല്ലേ പറ്റൂ. ധ്യാൻ പറയുന്നു.

ഭാസിയുടെ കേസിൽ എനിക്ക് മനസിലായ ഒരു കാര്യം അത് അവന്റെ ലൈഫ്‌സ്റ്റെയിൽ ആണ്. പക്ഷെ അത് അംഗീകരിക്കാ കഴിയില്ല, ഞങ്ങൾ ഒന്നിച്ചു ഗൂഢാലോചന എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്, എന്റെ  നല്ലൊരു സുഹൃത്തു കൂടിയാണ് അവൻ എന്നാൽ ഈ കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കാൻ ബുദ്ധിമുട്ടുണ്ട് ധ്യാൻ പറയുന്നു. കഴിഞ്ഞ തവണ ഞാൻ ഭാസിയോടു സംസാരിച്ചിരുന്നു, കുറച്ചു കാര്യങ്ങൾ ഭാസിയുടെ രീതിയിൽ അവതരിപ്പിച്ചു, അവന്റെ കാര്യത്തിൽ കുറച്ചു വിഷമം ഉണ്ട്, എങ്കിലും ഒരാളെ അടിമുടി മാറ്റാൻ നമ്മൾക്ക് കഴിയില്ലല്ലോ ധ്യാൻ പറയുന്നു.