ഇന്‍ഡ്യയുടെ യഥാര്‍ത്ഥ ഭാരതീയ സംസ്‌ക്കാരം!! പൊതുസമൂഹത്തിന് മുന്നില്‍ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകള്‍ മാത്രം ഉയര്‍ത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി- ഹരീഷ് പേരടി

പൂരപ്രേമികളുടെ ആവേശമാണ് പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം. പൂരത്തിന്റെ പ്രധാന ആകര്‍ഷമാണ് കുടമാറ്റം. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള കുടകള്‍ എല്ലാ തവണയും സ്‌പെഷ്യലായി ഒരുക്കിയിട്ടുണ്ടാകും അണിയറപ്രവര്‍ത്തകര്‍. സമകാലിക സംഭവങ്ങളും അടുത്ത കാലത്തായി കുടകളില്‍ ഇടംപിടിക്കാറുണ്ട്.…

പൂരപ്രേമികളുടെ ആവേശമാണ് പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം. പൂരത്തിന്റെ പ്രധാന ആകര്‍ഷമാണ് കുടമാറ്റം. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള കുടകള്‍ എല്ലാ തവണയും സ്‌പെഷ്യലായി ഒരുക്കിയിട്ടുണ്ടാകും അണിയറപ്രവര്‍ത്തകര്‍. സമകാലിക സംഭവങ്ങളും അടുത്ത കാലത്തായി കുടകളില്‍ ഇടംപിടിക്കാറുണ്ട്. ഇത്തവണയും അതായിരുന്നു സര്‍പ്രൈസ്.

ശാസ്ത്രവും ആത്മീയതയും ഒത്തുചേര്‍ന്ന കുടമാറ്റമായിരുന്നു ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന്റെ സര്‍പ്രൈസ്. ദേവി ദേവന്മാരുടെ രൂപത്തിലുള്ള കുടകള്‍, ഭക്തഹനുമാന്‍, ചക്കുളത്തുകാവ് ദേവി, ശിവനും നന്ദിയും, വില്ലുകുലച്ച ശ്രീരാമന്‍, വടക്കുന്നാഥന്റെ രൂപം, നിലക്കാവടി, ശിവന്‍, അയോധ്യയിലെ പ്രതിഷ്ഠ രാംല്ലല എന്നിങ്ങനെ നീളുന്നു സ്‌പെഷല്‍ കുടകള്‍. ഭാരതത്തിന്റെ അഭിമാനം ഇസ്‌റോ ചന്ദ്രയാന് പൂരാശംസകള്‍ എന്നെഴുതിയ റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടുത്തിയ സ്‌പെഷല്‍ കുടയും ആരാധകലോകം വലിയ ആവേശത്തോടെയാണ് ആള്‍ക്കൂട്ടം വരവേറ്റത്.

കുടമാറ്റത്തിനെ കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ഇസ്‌റോ ചന്ദ്രയാന് പൂരാശംസകള്‍ എന്നെഴുതിയ കുടയ്ക്ക് പിന്നിലുള്ളവര്‍ക്ക് കൈയ്യടിയ്ക്കുകയാണ് ഹരീഷ് പേരടി.
‘ഭാരതത്തിന്റെ അഭിമാനം ISRO ചന്ദ്രയാന് പൂരാശംസകള്‍’..ഇന്നലെ തൃശ്ശൂര്‍ പൂരത്തിന് ശാസ്ത്രത്തെ ബഹുമാനിച്ച് ഉയര്‍ത്തിയ ചിത്രമാണിത്…ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉള്‍കൊള്ളുന്ന ഇന്‍ഡ്യയുടെ യഥാര്‍ത്ഥ ഭാരതിയ സംസ്‌ക്കാരം ..സംഘാടകര്‍ക്ക് അഭിവാദ്യങ്ങള്‍..??????..

ഇത്തരം ചിത്രങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകള്‍ മാത്രം ഉയര്‍ത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി..ഇത് എന്താണ് ആരും ചര്‍ച്ചചെയാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നേയില്ല…ഒരു പക്ഷെ പൂരം മുടക്കികള്‍ സംഘാടകരുടെ ഈ ശാസ്ത്രബോധത്തെയാണോ ഭയപ്പെടുന്നത്…സത്യത്തെ അംഗീകരിക്കാന്‍ കെല്‍പ്പില്ലാത്ത ഭയം ഫാസിസത്തെ ഉല്‍പാദിപ്പിക്കുന്നു …ജാഗ്രതൈ, എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.