സാംസ്‌കാരിക നായകള്‍ കുരയ്ക്കുന്നില്ല!! അവര്‍ തിരുവാതിര കളിക്കുന്നവരുടെ സവര്‍ണ്ണത തിരയുകയാണ്!! തുറന്നടിച്ച് ഹരീഷ് പേരടി!

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം വിഷയങ്ങളെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അത്തരത്തില്‍ പ്രതികരിച്ച് എത്തിയ മറ്റൊരു പോസ്റ്റാണ് വൈറലായി മാറുന്നത്. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കേരളം നല്‍കിയ…

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം വിഷയങ്ങളെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അത്തരത്തില്‍ പ്രതികരിച്ച് എത്തിയ മറ്റൊരു പോസ്റ്റാണ് വൈറലായി മാറുന്നത്. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കേരളം നല്‍കിയ പ്ലോട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശ്രീനാരായണ ഗുരവിന് പകരം ആദി ശങ്കരന്റെ പ്രതിമ കാണിക്കണമെന്ന നിര്‍ദേശം തള്ളിയതിനാലാണ് കേരളത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു…

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറഞ്ഞ്,ഇന്ന് നമ്മള്‍ കാണുന്ന എല്ലാ സാംസ്‌കാരിക പുരോഗതിക്കും തുടക്കമിട്ട യഥാര്‍ത്ഥ നവോത്ഥാന നായകന്‍ ഗുരുദേവന്റെ പ്ലോട്ട് കേരള സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് സമര്‍പ്പിച്ചപ്പോള്‍ സംഘപരിവാരത്തിന് ചേരാത്ത രാഷ്ട്രിയം വര്‍ഷങ്ങള്‍ക്കുമുന്‍പ് പറഞ്ഞ ആ മനുഷ്യന്റെ പ്രതിമക്കുപോലും വിലക്ക് വന്നിരിക്കുന്നു…നേരത്തോട് നേരമായിട്ടും ഒരു സാംസ്‌കാരിക നായിക്കളും കുരക്കുന്നില്ല…അവര്‍ പാവപ്പെട്ട കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവര്‍ണ്ണത തിരഞ്ഞുകൊണ്ടിരിക്കുകയാണ്…

പിന്നെ ഒരു പുസ്തകവും വായിക്കാത്ത കലാഭവനിലെ വളിച്ച കോമഡി വിളമ്പുന്ന കപട വിദൂഷകവേഷങ്ങളോട് എന്ത് പറയാനാണ്?..ഈ വിലക്ക് തമിഴ് നാട്ടില്‍ പെരിയാറിന്റെ പ്ലോട്ടിന് നേരെയാണെങ്കില്‍ തമിഴന്റെ സാംസ്‌കാരിക ശക്തിയും ബോധവും എന്തൊണെന്ന് രാജ്യം അറിയുമായിരുന്നു…പ്രതിഷേധം..പ്രതിഷേധം..????????ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങള്‍ക്ക് കുറച്ച് ചാച്ചരത കൂടിപോയി…