‘നിന്റെ സ്‌നേഹവും സന്തോഷവും മാത്രം മതിയെനിക്ക്’- ലൂക്കയുടെ ക്യൂട്ട് ചിരി ചിത്രങ്ങളുമായി മിയ

മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ മകന്‍ ലൂക്കയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ‘നിന്റെ സന്തോഷവും നിരുപാധികമായ സ്‌നേഹവും മാത്രമാണ് എനിക്ക് വേണ്ടത്.…

മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ മകന്‍ ലൂക്കയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ‘നിന്റെ സന്തോഷവും നിരുപാധികമായ സ്‌നേഹവും മാത്രമാണ് എനിക്ക് വേണ്ടത്. നിന്റെ ജിവിതത്തിന്റെ തൂണുകളാകുമെന്ന് ഞങ്ങളുടെ വാഗ്ദാനവും. ലവ് യു ലൂക്കാ മൈ സണ്‍’ എന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് മിയ കുറിച്ചു. അമ്മയും മകനും ചേര്‍ന്നുള്ള ആ സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങള്‍ ആരാധകരേറ്റെടടുത്തു. നിരവധി പേരാണ് ലൂക്കയ്ക്ക് സ്‌നേഹം അറിയിച്ച് കമന്റുകളിട്ടത്.

വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്ന മിയ ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും പങ്കുവെക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നല്‍കിയിരിക്കുന്നത്. ലൂക്കയുടെ ഒന്നാം പിറന്നാളാണ് ഇന്ന്. ലൂക്കയ്ക്ക് പിറന്നാള്‍ സമ്മാനമായി മിയയുടെ സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ ഒരു മ്യൂസിക് വീഡിയോ ഒരുക്കിയിരുന്നു. മിയ തന്നെയാണ് വീഡിയോയ്ക്ക് വേണ്ടി താരാട്ട് പാട് ആലപിച്ചിരിക്കുന്നത്.

2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.