Film News

‘അതൊക്ക വേണ്ടെന്ന് വയ്ക്കാൻ വ്യക്തിത്വവും അന്തസും വേണം’; തുറന്നടിച്ച് കങ്കണ

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് നേരെ വിമർശന ശരങ്ങളുമായി നടി കങ്കണ റണാവത്ത്. പ്രശസ്തിയും പണവും വേണ്ടന്ന് വയ്ക്കാൻ വ്യക്തിത്വവും അന്തസും വേണമെന്നാണ് സോഷ്യൽ മീഡിയ കുറിപ്പിൽ കങ്കണ തുറന്നടിച്ചത്.

‘സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാൽ എത്ര പ്രലോഭനമുണ്ടായാലും വിവാഹ ചടങ്ങുകളിൽ ഐറ്റം ഡാൻസ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകൾ പോലും വേണ്ടായെന്ന് വച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വെക്കാൻ ശക്തമായ ഒരു വ്യക്തിത്വവും അന്തസ്സും വേണം’- കങ്കണ റണാവത്ത് കുറിച്ചു.

ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസം നീണ്ടു നിന്ന അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ ബോളിവുഡിലെ താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

Ajay Soni