സിനിമ മേഖലക്കെതിരയുള്ള ആരോപണം മുഖ്യമന്ത്രിക്ക് ലാൽസലാം പറഞ്ഞ് ഹരീഷ് പേരടി !!

നാടക രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടന്‍ ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ച് ബോധവാനും അവയോടെല്ലാം പ്രതികരിക്കുകയും അനീതിയ്ക്ക് എതിരെ ശബ്ദദം ഉയര്‍ത്തുകയും…

നാടക രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടന്‍ ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ച് ബോധവാനും അവയോടെല്ലാം പ്രതികരിക്കുകയും അനീതിയ്ക്ക് എതിരെ ശബ്ദദം ഉയര്‍ത്തുകയും ചെയ്യാറുണ്ട് അദ്ദേഹം. അത്തരത്തില്‍ താരത്തിന്റെ പുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകൾ : സിനിമ മേഖലയെ തൊഴിൽ മേഖലയായി കണക്കാക്കുകയും. തൊഴിലിടത്തെ ചൂഷണം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുകയും ചെയ്ത പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ എന്നാണ് താരം പറയുന്നത്. പോസ്റ്റിന് തലക്കെട്ടായി താരം നൽകിയത്. തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയല്‍ നിയമപരിധിയിലേക്ക് സിനിമാ മേഖലയും…ഒരു സിനിമയെ ഒറ്റ തൊഴിലിടമായി കണക്കാക്കും. എന്നായിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങൾക്കിടയിലാണ് നടി പാർവ്വതി തിരുവോത്ത് സിനിമ മേഖലയിലെ ലൈംഗീയ അതിക്രമങ്ങൾക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. കൂടാതെ താൻ ഇതുവരെ ഇതൊന്നും പുറത്ത് പറയാഞ്ഞത് ജീവനിൽ ഭയം ഉള്ളതിനാലാണെന്നും താരം പറഞ്ഞിരുന്നു.