‘ഇനിയിപ്പോ സിനിമ ചെയ്യാന്‍ കുറച്ചു കൂടി എളുപ്പമാവും… മോഹന്‍ലാലുമായി പോലും അടുത്ത ബന്ധം ഉണ്ട്’

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ അഖില്‍ മാരാര്‍ ആണ് ടൈറ്റില്‍ വിജയി ആയത്. നിരവധി പേരാണ് അഖിലിനെ പ്രശംസിച്ച് രംഗത്തെത്തിയത്. പുറത്തിറങ്ങിയയുടനെ താന്‍ പുതിയ സിനിമ…

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ അഖില്‍ മാരാര്‍ ആണ് ടൈറ്റില്‍ വിജയി ആയത്. നിരവധി പേരാണ് അഖിലിനെ പ്രശംസിച്ച് രംഗത്തെത്തിയത്. പുറത്തിറങ്ങിയയുടനെ താന്‍ പുതിയ സിനിമ ചെയ്യാന്‍ പോകുന്നുവെന്ന് അഖില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അഖിലിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇനിയിപ്പോ സിനിമ ചെയ്യാന്‍ കുറച്ചു കൂടി എളുപ്പമാവും… മോഹന്‍ലാലുമായി പോലും അടുത്ത ബന്ധം ഉണ്ട്’ എന്നാണ് ഹെന്‍ഡ്രിക്‌സ് വില്യംസ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

അഖില്‍ മാരാറിനെ സംബന്ധിച്ച് ഇനി ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരാന്‍ പോവുന്നത് സിനിമാജീവിതത്തിനാണ്.
ഒരു സംവിധായകന് വേണ്ട power പുള്ളിക്ക് ഉണ്ടെന്ന് ഉറപ്പാണ്.
ബിഗ് ബോസില്‍ പോവുന്നതിനു മുമ്പ് തന്നെ സിനിമയില്‍ അത്യാവശ്യം hold ഉണ്ടായിരുന്നു. Personally ഒരു താത്വിക അവലോകനം അത്ര മോശം സിനിമയായി തോന്നിയിട്ടില്ല.
ഇനിയിപ്പോ സിനിമ ചെയ്യാന്‍ കുറച്ചു കൂടി എളുപ്പമാവും. മോഹന്‍ലാലുമായി പോലും അടുത്ത ബന്ധം ഉണ്ട്. പുള്ളിയെ സ്‌നേഹിക്കുന്ന കുറച്ച് പ്രേക്ഷകരെയും കിട്ടി.
ചുരുക്കി പറഞ്ഞാല്‍ ബിഗ് ബോസിന് ശേഷം ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ റോബിന്‍ കാണിച്ച പോലെ കോപ്രായങ്ങള്‍ കാണിക്കേണ്ട ആവശ്യം ഇങ്ങേര്‍ക്ക് ഉണ്ടാവില്ല. Already അതിനുള്ള സാഹചര്യം കിട്ടിയിട്ടുണ്ട്. നന്നായി അധ്വാനിച്ചാല്‍ മോശം പറഞ്ഞവരെ കൊണ്ട് ഇനിയും തിരുത്തി പറയിക്കാം.