നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് ഹണി റോസ്

ഹണി റോസ് പുതുവർഷത്തിൽ തലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പമാണ് മലയാളികളുടെ സ്വന്തം പ്രിയ താരമായ ഹണി റോസ അരങ്ങേറ്റം കുറിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തെലുങ്ക് പ്രവേശം. തെലുങ്ക്…

ഹണി റോസ് പുതുവർഷത്തിൽ തലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പമാണ് മലയാളികളുടെ സ്വന്തം പ്രിയ താരമായ ഹണി റോസ അരങ്ങേറ്റം കുറിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തെലുങ്ക് പ്രവേശം. തെലുങ്ക് സിനിമയിലേക്ക് എത്തുന്ന എന്ന കാര്യം ഹണി റോസ് തന്നെയാണ് ആരാധകരെ അറിയിച്ചത്.

‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ത്ാരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.”വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം ആദരവും നന്ദിയും രേഖപ്പെടുത്തുന്നു. തെലുങ്ക് ഓപ്പണിംഗിന് തന്ന ഗോപിചന്ദ് മാലിനേനി സാറിന് നന്ദി” എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.കിടിലൻ പാട്ടുകളിലൂടെ വീര സിംഹ റെഡ്ഡി സിനിമാ ലോകത്തെ സംസാരവിഷയമായി മാറിക്കഴിഞ്ഞു.

നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന വീര സിംഹ റെഡ്ഡി ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ്. ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രുതി ഹാസനൊപ്പമുള്ള ബാലകൃഷ്ണയുടെ ആദ്യ ചിത്രമാണിത്. എസ്. തമൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജനുവരി പതിനാലിന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)