ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ് എനിക്കെതിരെ നടക്കുന്നത്: ഹണി റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഹണി റോസ്.സോഷ്യൽ മീഡിയയിൽ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി ഹണി റോസ്. വസ്ത്രധാരണ രീതിയിയേക്കുറിച്ചുള്ള ട്രോളുകൾ പലപ്പോഴും കാണാറുണ്ടെന്നും എന്നാൽ ബോഡി…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഹണി റോസ്.സോഷ്യൽ മീഡിയയിൽ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി ഹണി റോസ്. വസ്ത്രധാരണ രീതിയിയേക്കുറിച്ചുള്ള ട്രോളുകൾ പലപ്പോഴും കാണാറുണ്ടെന്നും എന്നാൽ ബോഡി ഷെയിമിങ്ങിന്റെ ഭയാനകമായൊരു വേർഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നുമാണ് ഹണി റോസ് പറയുന്നത്.

ഇതൊന്നും സർച്ച് ചെയ്ത് നോക്കാറില്ല.. നമ്മുടെ മുന്നിലേയ്ക്ക് ഇതൊക്കെ വരുമല്ലോ, ആദ്യമൊക്കെ എനിക്കും ഇത് അത്ഭുതമായിരുന്നു . ഇപ്പോൾ ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ് തനിക്കെതിരെ നടക്കുന്നത്.ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകൾ സ്വയം ഒന്ന് ചിന്തിക്കണം എന്നും താരം പറഞ്ഞു. പോസിറ്റീവായ അന്തരീക്ഷത്തിൽ ജീവിക്കുന്നതാണ് നമുക്ക് എന്തുകൊണ്ടും നല്ലത്.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. എല്ലാവരും ഇങ്ങനെയാണെന്ന് പറയുന്നില്ല. കമന്റ് ഇടുന്നവര് ചിലപ്പോൾ ഫേക്ക് അക്കൗണ്ടുകളായിരിക്കും ഉപയോഗിക്കുന്നത് എന്നും ഹണി റോസ് പറഞ്ഞു. നമ്മൾ പുറത്തിറങ്ങുമ്പോൾ ചിലർ വൃത്തികെട്ട കമന്റുകൾ പറയാറുണ്ട് അത്തരം ആണുകളാവാം ഇത്തരം കമന്റുകളൊക്കെ ഇടുന്നത് ഇതൊക്കെ അവസാനിക്കണം എന്നാഗ്രഹമുള്ളയാളാണ് ഞാൻ എന്നും ഹണി റോസ് പറഞ്ഞു