വിവാഹ ബന്ധം വിജയിക്കാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണെന്ന് ഹണിറോസ്

അടുത്തിടെയാണ് മലയാളികളുടെ പ്രിയ നായിക ഹണിറോസ് തെലുങ്കിലെത്തിയത്. തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയ ഹണി റോസ് തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണെന്ന് പറയാതെ വയ്യ. ‘വീരസിംഹറെഡ്ഡി’ എന്ന സിനിമയിലൂടെ മികച്ച…

അടുത്തിടെയാണ് മലയാളികളുടെ പ്രിയ നായിക ഹണിറോസ് തെലുങ്കിലെത്തിയത്. തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയ ഹണി റോസ് തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണെന്ന് പറയാതെ വയ്യ. ‘വീരസിംഹറെഡ്ഡി’ എന്ന സിനിമയിലൂടെ മികച്ച പ്രകടനം കാഴച്ചവെച്ച താരത്തിന് തെലുങ്കിൽ നിരവധി ആരാധകരെയും ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ ഓടി നടന്ന് ഉദ്ഘാടനം ചെയ്യുന്ന നടി എന്നാണ് ഹണിയെ പൊതുവേ പറയുന്നത്. ഇപ്പോൾ ആന്ധ്രയിലും തെലങ്കാനയിലും ഹണി ഉദ്ഘാടനങ്ങൾക്ക് എത്തുന്നുണ്ട്. വിജയവാഡയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ആരാധകർവിവാഹത്തെ കുറിച്ചാണ് ഹണിയോട് ചോദിച്ചത്. വിവാഹം വലിയൊരു ഉത്തരവാദിത്തമാണ് എന്നാണ് ഹണി പറയുന്നത്. ഹണിറോസിന്റെ വാക്കുകൾ ഇങ്ങനെയാണ് ”വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം എടുക്കാൻ എനിക്കിഷ്ടമാണ്. ഒരു വിവാഹ ബന്ധം വിജയകരമാവാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്” .അതേസമയം, മലയാളത്തിൽ ‘പൂക്കാലം’ എന്ന സിനിമയാണ് ഹണിയുടെതായി റിലീസിനൊരുങ്ങുന്നത്. മോൺസ്റ്റർ എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവിൽ പ്രദർശനത്തിനെത്തിയത്