നാട്ടിൻ പുറത്ത് ജനിച്ച് വളർന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നു ഞാൻ

നിരവധി ആരാധകർ ഉള്ള താരമാണ് ഹണി റോസ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അഭിനയിച്ച ആദ്യ ചിത്രം ആയ ബോയ് ഫ്രണ്ടിൽ…

നിരവധി ആരാധകർ ഉള്ള താരമാണ് ഹണി റോസ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അഭിനയിച്ച ആദ്യ ചിത്രം ആയ ബോയ് ഫ്രണ്ടിൽ കൂടി ആരാധകരെ സ്വന്തമാക്കിയ ഹണി റോസ് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ അധിക നാൾ വേണ്ടി വന്നില്ല. ആദ്യ ചിത്രത്തിന് ശേഷം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം കുറച്ച് നാളുകളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയത്. വലിയ ശ്രദ്ധ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് കിട്ടിയത്. മികച്ച അഭിനയം ആണ് താരം ചിറ്റങ്ങളിൽ കാഴ്ച്ച വെച്ചത്. അത് കൊണ്ട് തന്നെ മലയാളത്തിൽ മാത്രമല്ല, തമിഴ് സിനിമയിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു.

അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. എന്നാൽ നിരവധി വിമർശനങ്ങൾ നേരിടുന്ന താരങ്ങളിൽ ഒരാൾ ആണ് ഇന്ന് ഹണി റോസ്. ഒരു പക്ഷെ ഹണി റോസിനോളം വിമർശനം നേരിടുന്ന മറ്റൊരു നായിക നടിയും ഇന്ന് ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ താൻ നേരിടുന്ന വിമർശനങ്ങളെ കുറിച്ചും തന്റെ കഴിഞ്ഞ കാലത്തെ കുറിച്ചും ഒരു അഭിമുഖത്തിൽ ഹണി റോസ് പങ്കുവെച്ച കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത് . താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സാധരണ നാട്ടിൻ പുറത്ത് ആണ് താൻ ജനിച്ചത് എന്നും വളരെ സാധാരണ രീതിയിൽ ഉള്ള ജീവിതം ആയിരുന്നു തന്റേത് എന്നുമാണ് ഹണി റോസ് പറയുന്നത്.

അന്നൊക്കെ മര്യാദയ്ക്ക് സംസാരിക്കാൻ പോലും തനിക് അറിയുമായിരുന്നില്ല. വളരെ സമയം എടുത്താണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള മാറ്റത്തിലേക്ക് ഞാൻ എത്തിയത്. ഞാൻ സിനിമയിൽ വന്നിട്ട് പതിനെട്ട് വർഷങ്ങൾ ആയി. എന്നാൽ ആദ്യ കാലത്ത് ഒന്നും ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത് എങ്ങനെ ആണെന് പോലും തനിക് അറിയില്ലായിരുന്നു. ഒരു സ്ലീവ്ലെസ്സ് വസ്ത്രം ഇടാൻ പോലും തനിക്ക് പേടി ആയിരുന്നു. ആളുകൾ എന്ത് വിചാരിക്കും എന്നുള്ള പേടി ആയിരുന്നു. എന്നാൽ ഞാൻ യാത്ര ചെയ്യാൻ തുടങ്ങി കൂടുതൽ ആളുകളെ പരിചയപ്പെടുകയും അവരുമായി സംസാരിക്കുകയും ചെയ്തപ്പോൾ ആണ് ഇത്രനാളും ഞാൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആണെന്ന് മാനസ്സിലായത് എന്നുമാണ് ഹണി റോസ് പറയുന്നത്.