ഇതിഹാസമായ മോഹൻലാൽ സാർ.; ‘മലൈകോട്ടൈ വാലിബന്റെ’ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് കൊറിയോഗ്രാഫർ

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇപ്പോൾ.ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ്…

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇപ്പോൾ.ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കൊറിയോഗ്രാഫറായ ഫുൽവാ ഖാംകർ പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്.

ഇതിഹാസമായ മോഹൻലാൽ സാറിനൊപ്പം പ്രവർത്തിച്ചത് വളരെ മികച്ച അനുഭവമായിരുന്നു എന്നാണ് ഫുൽവാ ഖാംകർ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും സഹസംവിധായകൻ ടിനു പാപ്പച്ചനും നിർമ്മാതാക്കൾക്കുമെല്ലാം ഖാംകർ നന്ദി പറയുന്നുണ്ട്.

ജൂൺ 13ന് ആയിരുന്നു മലൈകോട്ടൈ വാലിബന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ചെന്നൈയിലായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം. സിനിമയുടെ ഷൂട്ടിംഗ് രാജസ്ഥാനിലാണ് ആരംഭിച്ചത്. പിന്നീട് പോണ്ടിച്ചേരിയിലും ചിത്രീകരണം നടന്നിരുന്നു.മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെയാണ് ചിത്രത്തിലെ മ്റ്റ് താരങ്ങൾ അഭിനയിക്കുന്നുണ്ട്.