താരൻ കാരണം ബുദ്ധിമുട്ടുന്നുണ്ടോ, എങ്കിൽ ഈ പൊടികൈകൾ ഒന്ന് പ്രയോഗിച്ച് നോക്കൂ

മിക്കവരുടെയും തലയിൽ ഉള്ള ഒന്നാണ് താരൻ, ചിലരിൽ താരന്റെ അളവ് വളരെ കൂടുതൽ ആയിരിക്കും, നമ്മളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഈ താരൻ. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സെബം ആണ് താരന്റെ…

മിക്കവരുടെയും തലയിൽ ഉള്ള ഒന്നാണ് താരൻ, ചിലരിൽ താരന്റെ അളവ് വളരെ കൂടുതൽ ആയിരിക്കും, നമ്മളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഈ താരൻ. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സെബം ആണ് താരന്റെ മൂലകാരണം. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചര്‍മം അടര്‍ന്നുപോകുന്നതുമായ അവസ്ഥ ഉണ്ടാകും. ശിരസ്സിനെ മാത്രമല്ല പുരികങ്ങളെയും കണ്‍പോളകളെയുമൊക്കെ താരന്‍ ബാധിക്കും.

താരൻ എളുപ്പത്തിൽ പോകാനുള്ള ചില പൊടികൈകൾ ഇതാ
കീഴാര്‍നെല്ലി ചതച്ച്‌ താളിയാക്കി കുളിക്കുന്നതിനുമുന്‍പ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്താല്‍ താരന്‍ പൂര്‍ണമായും ഇല്ലാതാകും
ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി തലയോട്ടിയില്‍ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കള‌യുക
തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം

കടുക് അരച്ച്‌ വെളിച്ചെണ്ണ ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി തലയില്‍ തേച്ചുകുളിക്കുന്നത് നല്ലതാണ്
മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച്‌ പിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഷാമ്ബുവോ ബാത്ത് സോപ്പോ ഉപയോഗിച്ച്‌ വൃത്തിയായി കഴുകികളയുക
വെളിച്ചെണ്ണയില്‍ പച്ച കര്‍പ്പൂരം ചേര്‍ത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയില്‍ തേച്ച്‌ കുളിക്കുക
രാമച്ചം, നെല്ലിക്ക എന്നിവ ചേര്‍ത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തില്‍ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളില്‍ നിത്യവും ആവര്‍ത്തിക്കുക. താരന് ശമനമുണ്ടാകും
ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്ബരത്തിത്താളി തേച്ച്‌ കഴുകുന്നതു താരനെ പ്രതിരോധിക്കും
തലയും തലമുടിയും വ‍ൃത്തിയായി സൂക്ഷിക്കുക