ഋത്വിക് റോഷന് സൗരവ് ഗാംഗുലിയുടെ ഉപദേശം,താരത്തിന്റെ മറുപടി കാത്തു ആരാധകർ ;

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എത്വും ആരാധകർ ഉള്ള കളിക്കാരിൽ ഒരാളാണ് സൗരവ് ഗാംഗുലി ,ഒരുസമയത് കോഴ കേസിൽ പെട്ട് നശിക്കാൻ തുടങ്ങിയ ഇന്ത്യൻ ടീമിനെ ഇപ്പോഴത്തെ പ്രതാപം വീണ്ടെടുക്കാൻ സൗരവ് വഹിച്ച പങ്കു വളരെ…

ganguly

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എത്വും ആരാധകർ ഉള്ള കളിക്കാരിൽ ഒരാളാണ് സൗരവ് ഗാംഗുലി ,ഒരുസമയത് കോഴ കേസിൽ പെട്ട് നശിക്കാൻ തുടങ്ങിയ ഇന്ത്യൻ ടീമിനെ ഇപ്പോഴത്തെ പ്രതാപം വീണ്ടെടുക്കാൻ സൗരവ് വഹിച്ച പങ്കു വളരെ വലുതായിരുന്നു .ദാദാ എന്നാണ് ആരാശകർ ഗാംഗുലിയെ വിളിക്കുന്നത് .
ഇപ്പോൾ പ്രമുഖ ബോളിവുഡ് താരമായ ഋത്വിക് റോഷന് പുതിയ ഉപദേശവുമായിത് എതിരിക്കുകയാണ് സൗരവ് ഗാംഗുലി .ബയോപ്പിക് അവതരിപ്പിക്കുകയാണെങ്കിൽ ആരാകും എന്ന ചോദ്യത്തിന് ആരുടേയും മുഖം തന്റെ മനസ്സിൽ ഇല്ലെന്നായിരുന്നു ഇടംകൈയ്യൻ ബാറ്റ്സ്മാന്റെ ആദ്യ മറുപടി.
ganguly
ഇന്ത്യൻ ക്രിക്കറ്റിലെ ദാദയായി ബോളിവുഡിൽ ഋത്വിക് റോഷൻ എത്തുമെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഋത്വിക് റോഷനോ സൗരവ് ഗാംഗുലിയോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അങ്ങനെയിരിക്കെ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് സൗരവ് ഗാംഗുലി. നേഹ ദൂപ്പിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് ഗാംഗുലിയുടെ പ്രതികരണം.ഋത്വിക് റോഷൻ തന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നെങ്കിൽ ഏറെ സന്തോഷവനാണെന്ന് പറഞ്ഞ ദാദ താരത്തിന് മുന്നിൽ ഒരു നിർദേശവും വെച്ചിട്ടുണ്ട്. തന്റെ ശരീരപ്രകൃതിയിലേക്ക് ഋത്വിക് റോഷൻ മാറണമെന്നായിരുന്നു ഗാംഗുലിയുടെ ഉപദേശം .
hrithik-roshan
ബയോപ്പിക് അവതരിപ്പിക്കുകയാണെങ്കിൽ ആരുടേയും മുഖം തന്റെ മനസ്സിൽ ഇല്ലെന്നായിരുന്നു ഇടംകയ്യന്റെ മറുപടി.  ഋത്വിക് ചെയ്താൽ എങ്ങനെയായിരിക്കും നേഹയുടെ ചോദ്യത്തിന് ഗാംഗുലിയുടെ  മറുപടി ,
https://www.instagram.com/p/CFJ9sBpn1iH/?utm_source=ig_web_copy_link
“എന്റെ പേലെ അദ്ദേഹം ശരീരം രൂപാന്തരപ്പെടുത്തേണ്ടി വരും. ഒരുപാട് പേർ അദ്ദേഹത്തിന‍്റെ ശരീര ഭംഗിയെ പ്രശംസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നുണ്ട്, തന്നോട് ആളുകൾ ഋത്വിക്കിനെ പോലെ ശരീരം ബിൽഡ് ചെയ്യാൻ ആളുകൾ പറയും, അതിന് മുമ്പ് ഋത്വിക് എന്നെ പോലെ ശരീരം മാറ്റട്ടെ”.എന്നായിരുന്നു ഗാംഗുലിയുടെ മറുപടി .
താരത്തിന്റെ രസകരമായ ഈ കമന്റ് നിരവധി ആരാധകരെയാണ് ആവേശത്തിൽ ആകിയിരിക്കുന്നത് .അതുപോലെ തന്നെ ബോളിവുഡ് താരത്തിന്റെ മറുപടിയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്.എന്നാൽ ബയോപ്പിക്ക് ഉണ്ടാകുമോ എന്നതിൽ വ്യക്തമായ ഉത്തരം ഗാംഗുലി നൽകിയിട്ടില്ല.