Film News

അമ്മയുടെ ഓഫീസില്‍ നിന്ന് ആകെ കട്ടന്‍ ചായയാണ് കുടിക്കുന്നത്!!! ഉച്ചയൂണ് മുതല്‍ എല്ലാതും സ്വന്തം പോക്കറ്റില്‍ നിന്ന്- ഇടവേള ബാബു

മലയാളത്തിന്റെ പ്രിയ താരമാണ് ഇടവേള ബാബു. നടനായും നിര്‍മ്മാതാവായും തിരക്കഥാകൃത്തായുമെല്ലാം പിന്നണിയിലും ശ്രദ്ധേയനാണ് ഇടവേള ബാബു. ഏറെ നാളായി താരസംഘടനയുടെ തലപ്പത്തും അദ്ദേഹമുണ്ട്. മലയാള താരങ്ങളുടെ സംഘടനയായ അമ്മയെ മുന്നില്‍ നിന്ന് നയിക്കുന്ന നടനാണ് താരസംഘടന അമ്മയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. നടന്‍ മോഹന്‍ലാലാണ് നിലവില്‍ സംഘടനയുടെ പ്രസിഡന്റ്.

ഇപ്പോഴിതാ സംഘടനയെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്. അമ്മ സംഘടനയില്‍ നിന്നും താന്‍ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കാന്‍ ചാനല്‍ മീഡിയയോടാണ് ഇടവേള ബാബുവിന്റെ തുറന്നുപറച്ചില്‍.

സംഘടനയുടെ പൊതു യോഗത്തില്‍ ഒരു ചടങ്ങില്‍ ജഗതി ചേട്ടന്‍ എണീറ്റ് നിന്ന്, ഇത് ഊറ്റിയെടുക്കലാണ് ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞു. ശരിയാണെന്ന് എല്ലാവരും ഏറ്റുപിടിച്ചു. ആ മീറ്റിംഗ് കഴിയുന്നതിന് മുമ്പ് അവരോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. ഞാന്‍ ചെയ്യുന്ന സേവനത്തിന് എന്താണ് നിങ്ങള്‍ വിലയിടുന്നത് എന്ന്. അതിന് ആര്‍ക്കും ഉത്തരം തരാന്‍ പറ്റിയില്ല. ഒന്നാമത് ഇതൊരു ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനാണ്.

മെമ്പര്‍ക്ക് ശമ്പളം എടുക്കാന്‍ പറ്റില്ല. യാത്രാ ചെലവുകള്‍ എഴുതി എടുക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. എറണാകുളത്താണ് അമ്മയുടെ ഓഫീസും. അതുകൊണ്ട് ആ ചെലവും എടുക്കുന്നില്ല. അമ്മയുടെ ഓഫീസില്‍ നിന്ന് ആകെയൊരു കട്ടന്‍ ചായയാണ് കുടിക്കുന്നത്. ഉച്ചയൂണ് മുതല്‍ എല്ലാതും സ്വന്തം പോക്കറ്റില്‍ നിന്ന് തന്നെയാണ് എടുക്കുന്നത്. അതൊന്നും പൊതുജനത്തിനോട് പറയേണ്ട കാര്യമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

Anu B