‘ട്വന്റി ട്വന്റി’യിലെ ലാലേട്ടന്റെ ആ  മാസ്സ്  സീൻ മമ്മൂക്കക്ക് പോലും അറിയില്ലായിരുന്നു! ആ സീനിന്റെ രഹസ്യത്തെ കുറിച്ച് ;ഇടവേള ബാബു 

മലയാളി പ്രേക്ഷകർ ഒന്നടങ്കം തീയറ്ററുകളിൽ  ഇരുന്ന് കൈയടിച്ചുഹിറ്റ് ആക്കിയ ചിത്രമായിരുന്നു ട്വന്റി, ട്വന്റി, ഇപ്പോൾ ചിത്രത്തിലെ ഒരു മാസ്സ് സീനിനെ കുറിച്ച് തുറന്നു പറയുകയാണ് ഇടവേള ബാബു, ശരിക്കും പറഞ്ഞാൽ ആ ഒരു സീൻ…

മലയാളി പ്രേക്ഷകർ ഒന്നടങ്കം തീയറ്ററുകളിൽ  ഇരുന്ന് കൈയടിച്ചുഹിറ്റ് ആക്കിയ ചിത്രമായിരുന്നു ട്വന്റി, ട്വന്റി, ഇപ്പോൾ ചിത്രത്തിലെ ഒരു മാസ്സ് സീനിനെ കുറിച്ച് തുറന്നു പറയുകയാണ് ഇടവേള ബാബു, ശരിക്കും പറഞ്ഞാൽ ആ ഒരു സീൻ സെറ്റിലെ ഒരു രഹസ്യ സീൻ തന്നെയാണ്, ഇന്നും മോഹൻലാൽ ആരാധകർ ആഘോഷിക്കുന്ന നടന്റെ  ഒരു സെക്കന്റ് ഇൻഡ്രോ തന്നെയായിരുന്നു ആ സീൻ, മോഹൻലാൽ എന്ന യാതാർത്ഥ വ്യക്തിയെ തിരിച്ചറിയിക്കുന്ന സീൻ

രാവിലെ മുതൽ ഉച്ച വരെയും  ആ ചെരുപ്പ് കൊണ്ടുവെക്കുന്ന സീൻ ആയിരുന്നു എടുത്തിരുന്നത്, സത്യത്തിൽ ഈ ഒരു സീൻ അവർത്തിച്ചെടുക്കുന്നത് കണ്ട മമ്മൂക്കക്ക് പോലും മനസിലായില്ല. ആ സീനിന്റെ രഹസ്യം സെറ്റിലെ കുറച്ചുപേർക്ക് മാത്രമേ അറിയൂ. ആ സീൻ ഷൂട്ട് ചെയ്യ്തത് തേവര കോളേജിൽ ആയിരുന്നു , ഇത് ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് കണ്ടു മമ്മൂക്ക പറഞ്ഞു ഇതെന്താ എല്ലാവരെയും ഇരുത്തികൊണ്ടു ചെരുപ്പ് ഷൂട്ട് ചെയ്യ്തുകൊണ്ടരിക്കുന്നത്.

അതിനെ കാരണം ഞാനടക്കം കുറച്ചുപേർക്ക് മാത്രമേ ആ രഹസ്യം അറിയൂ, പടത്തിൽ ലാലേട്ടന്റെ ഒരു മാസ്സ് ഇൻട്രോ തന്നെയാണ്, ഒരു ജയിലിൽ  നിന്നും ഇറങ്ങി വരുകയാണ് ലാലേട്ടൻ, ഒരു മ്യൂസിക് പോലുമില്ല അന്നേരം, ഞാൻ ആണ് അദ്ദേഹത്തിന്റെ മുൻപിൽ ആ ചെരുപ്പ് കൊണ്ടുവെക്കുന്നത്. അവിടെയാണ് ആ സിനിമയുടെ ടേണിങ് പോയിന്റ് തുടങ്ങുന്നത്. ആ സമയത്തു സുരേഷേട്ടൻ മുകളിൽ നിന്നും താഴേക്ക് വരുന്നുണ്ട്, ശരിക്കും പറഞ്ഞാൽ മമ്മൂക്ക, സുരേഷേട്ടൻ ലാലേട്ടൻ അതായിരുന്നു ആ സീനിലെ പഞ്ച്, ആ ഒരു രഹസ്യ സീൻ തീയറ്ററുകളിൽ ആരവം ആയിരുന്നു സൃഷ്ട്ടിച്ചത് ഇടവേള ബാബു പറയുന്നു.