താൻ മദ്യപിക്കാറില്ല! എന്നാൽ എന്റെ ശരീരം കണ്ടു പലരും കളിയാക്കിയിട്ടുണ്ട് അവരോടു എനിക്ക് ഒരു  മറുപടിയേ ഉള്ളൂ , ഇടവേള ബാബു 

എന്തും തുറന്നു പറയുന്ന സ്വഭാവക്കാരനാണ് നടൻ ഇടവേള ബാബു, ഇപ്പോൾ താരം താൻ മദ്യപിക്കില്ല എന്നും, എന്നാൽ കൂട്ടുകാരോടൊപ്പം ബാറിൽ പോകാറുണ്ടെന്നും തുറന്നു പറയുകയാണ്. ഞാൻ മദ്യപിക്കില്ല എന്ന് പറയുന്നത് ഒരു ക്രഡിറ്റ് ആയി…

എന്തും തുറന്നു പറയുന്ന സ്വഭാവക്കാരനാണ് നടൻ ഇടവേള ബാബു, ഇപ്പോൾ താരം താൻ മദ്യപിക്കില്ല എന്നും, എന്നാൽ കൂട്ടുകാരോടൊപ്പം ബാറിൽ പോകാറുണ്ടെന്നും തുറന്നു പറയുകയാണ്. ഞാൻ മദ്യപിക്കില്ല എന്ന് പറയുന്നത് ഒരു ക്രഡിറ്റ് ആയി പറയുകയല്ല, എന്റെ അച്ഛന്റെ ശീലമാണ് അത് എനിക്കും അദ്ദേഹത്തിന്റെ ചില ശീലങ്ങൾ ലഭിച്ചിട്ടുണ്ട്. മദ്യപിക്കുവാണെങ്കിൽ സ്വന്തം കീശയിൽ നിന്നും മാത്രമേ കുടുക്കാവൂ എന്നാണ് അച്ഛൻ എനിക്ക് തന്നിട്ടുള്ള ഉപദേശം, എന്നാൽ കാശ് ആയപോളെക്കും ആ ശീലം വേണ്ടാന്ന് വെക്കുകയും ചെയ്യ്തു.

ഇരിങ്ങാലക്കുടയിലുള്ള മിക്ക ബാറുകളിലും ഞാനും കൂട്ടുകാരും പോകാറുണ്ട്, ഞാനൊരു സോഫ്റ്റ് ഡ്രിങ്ക് മാത്രം കുടിക്കും. അതുപോലെ ഞാൻ നല്ലവണ്ണം ഭക്ഷണം കഴിക്കും, എന്നാൽ എന്റെ വയർ കണ്ടു ചിലർ പറഞ്ഞിട്ടുണ്ട് ഞാൻ കുടിക്കുമെന്നു, സിനിമയിൽ പോലും ഞാൻ മദ്യപിച്ചിട്ടില്ല, സിഗരറ്റ് വലികുന്ന സീൻ ആണെങ്കിൽ ഞാൻ പുക ഉള്ളിലേക്ക് വിടുകയും ഇല്ല മദ്യപിക്കുന്ന സീൻ ആണെങ്കിൽ കട്ടൻ ചായ ആണ് ഉപയോഗിക്കുന്നത്. അമേരിക്കയിൽ ഒരു പ്രോഗ്രാമിന് പോയപ്പോളാണ് കുറച്ചു വയർ കൂടിയത്, എന്റെ ശരീരം കണ്ടു പലരും കളിയാക്കാറുണ്ട്

ഭക്ഷണത്തിനോട് അത്ര താല്‍പര്യമുള്ള ആളൊന്നുമല്ല. എങ്കിലും എന്റെ ശരീരത്തെ കളിയാക്കുന്നവരോട് വീട്ടില്‍ അത്യാവശ്യം കഴിക്കാന്‍ വക ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് പറയാറുണ്ട്. കുറച്ച് ബിപി ഉണ്ട് എന്നല്ലാതെ ദൈവം സഹായിച്ച് മറ്റ് അസുഖങ്ങളൊന്നുമില്ല.എന്റെ ബി പി പോകണം എന്നുണ്ടെങ്കിൽ അമ്മ സംഘടനയിൽ നിന്നും ഒഴിഞ്ഞാൽ മതിയെന്ന് ഡോക്ടർ പറയാറുണ്ട് ഇടവേള പറയുന്ന