ചുണ്ടിൽ സിഗരറ്റ് വെച്ച് കൊണ്ടുള്ള പ്രണവിന്റെ സ്റ്റൈലിഷ് ചിത്രം വൈറൽ 

മലയാള സിനിമയിലെ താരപുത്രൻ പ്രണവ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച സ്‌റ്റെയിലിഷ്  ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലെൻഡേഴ്സിനെ അനുകരിക്കുന്ന വേഷവിധാനത്തിലാണ് പ്രണവിന്റെ ഈ…

മലയാള സിനിമയിലെ താരപുത്രൻ പ്രണവ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച സ്‌റ്റെയിലിഷ്  ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലെൻഡേഴ്സിനെ അനുകരിക്കുന്ന വേഷവിധാനത്തിലാണ് പ്രണവിന്റെ ഈ ചിത്രങ്ങൾ. ബൈ ഓർഡർ ഓഫ് ദി ദി പീക്ക് ബ്ലെൻഡേഴ്സ് എന്നാണ് താരം പങ്കുവെച്ച ചിത്രത്തിനെ തലക്കെട്ട് നൽകിയിരിക്കുന്നത്

പ്രണവിന്റെ ഈ ചിത്രങ്ങൾക്ക് താഴെ മറ്റു താരങ്ങളും അതോടൊപ്പം ആരാധകരും നിരവധി കമെന്റുമായി എത്തുന്നുണ്ട്, പ്രണവിന്റെ യഥാർത്ഥ ജീവിതം എന്ന് പറയുന്നത് യാത്രകളും, സാഹസികതയും, ഒപ്പം കുറച്ചു സംഗീതവുമാണ്. സോഷ്യൽ മീഡിയിൽ അത്ര സജീവമല്ലാത്ത താരം ഇടക്ക് തന്റെ യാത്ര ചിത്രങ്ങൾ ആണ് പങ്കുവെക്കാറുള്ളതും.

അതെ സമയം ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം വിഷുവിനെ റിലീസ് ചെയ്യാൻ ആണന്നു ചർച്ചകൾ ഉണ്ട്. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വര്ഗീസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു