അന്നേ ഞാൻ ആ സത്യം അറിഞ്ഞിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇത്രയും കുറ്റബോധം തോന്നില്ലായിരുന്നു

ഏവരുടെയും പ്രിയകാരിയായി മലയാള സിനിമയിൽ എത്തിയ നടിയാണ് ഭാമ. ലോഹിദദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തിയ നടി അന്യ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന പദം ചേരുന്നകൂടിയാണ് ഭാമ.…

ഏവരുടെയും പ്രിയകാരിയായി മലയാള സിനിമയിൽ എത്തിയ നടിയാണ് ഭാമ. ലോഹിദദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തിയ നടി അന്യ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന പദം ചേരുന്നകൂടിയാണ് ഭാമ. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.തന്റെ നിലപാടുകൾ വെക്തമാക്കുന്നതിന്റെ പേരിൽ ശ്രെദ്ധിക്കപ്പെട്ട താരമാണ് ഭാമ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഭാമയുടെ വിവാഹവും ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്. 12 വർഷമായി സിനിമയിൽ തുടരുന്ന ഭാമയ്ക്ക് ഒരുപാട് വിഷമമുണ്ടാക്കിയ സംഭവം താരം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടിത്തിയിരിക്കുകയാണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ വേട്ട എന്ന സിനിമയിൽ കാതൽ സന്ധ്യ അവതരിപ്പിച്ച ഷെറിൻ എന്ന കഥാപാത്രം ചെയ്യാൻ ആദ്യം ഭാമയെ ആണ് ബന്ധപ്പെട്ടിരുന്നത്.
കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമായിരുന്നു ഇത്. മാത്രമല്ല കേന്ദ്ര കഥാപാത്രം കൂടിയായിരുന്നു ഇത്. ഈ കഥാപാത്രം ചെയ്യാൻ ഭാമയ്ക്ക് സന്തോഷമാരുന്നു ഇതിനിടെ സംവിധായകൻ രാജേഷ് പിള്ള ഭാമയെ വിളിച്ചു. രാജേഷ് പിള്ളയുടെ കുടുംബവുമായി ഭാമയ്ക്ക് നേരുത്തേ തന്നെ അടുപ്പമുണ്ടായിരുന്നു. തന്റെ പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നതെന്നും അതുകൊണ്ട് പ്രതിഭലം കുറച്ച് സഹകരിക്കണമെന്നും രാജേഷ് പിള്ള ഭാമയോട് പറഞ്ഞു. പക്ഷെ ഇത് വെറുതെയാണെന്നും പ്രതിഫലം കുറയ്ക്കാനുള്ള വഴിയാണെന്നും ചിലർ ഭാമയെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ സിനിമയിൽ നിന്നും ഭാമ പിന്മാറി. എന്നാൽ വേട്ട റിലീസ് ചെയ്ത് പിറ്റേ ദിവസം രാജേഷ് പിള്ള മരിച്ചു. കരൾ രോഗത്തെ തുടർന്നാരുന്നു രാജേഷിന്റെ മരണം. രാജേഷിന് അസുഖമാണെന്നും ഭാമയ്ക്ക് അറിയില്ലായിരുന്നു. രാജേഷിന്റെ മരണശേഷം അദ്ദേഹം തന്നെയാണ് ചിത്രം നിർമിച്ചതെന്ന് ഭാമയ്ക്ക് മനസ്സിലായി. രാജേഷ് പറഞ്ഞത് സത്യമായിരുന്നു എന്ന് അന്നേ അറിഞ്ഞിരുന്നെങ്കിൽ താൻ പ്രതിഫലം നോക്കാതെ അഭിനയിച്ചേനെ എന്ന് ഭാമ പറയുന്നു. ആ സംഭവം വല്ലാതെ കുറ്റബോധത്തോടെ തന്നെ ഇന്നും എന്റെ മനസ്സിൽ ഉണ്ട് ഭാമ പറയുന്നു.